Image

മദര്‍ തേരേസാ (കവിത: ലാലി ജോസഫ് ആലപ്പുറത്ത്)

Published on 08 April, 2017
മദര്‍ തേരേസാ (കവിത: ലാലി ജോസഫ് ആലപ്പുറത്ത്)
അമ്മേ അമ്മേ ലോകത്തില്‍ മുന്നിലൊരു
തിളങ്ങുന്ന മുത്തായി മാറിയശരണര്‍ക്ക്
മക്കളാം ഞങ്ങള്‍ മുട്ടുകുത്തുന്നു നിന്‍
മഹത്വത്തിന്‍ മുന്നില്‍ കൂപ്പുകൈയ്യാല്‍

വിശുദ്ധ നാമകരണം നിനക്കു ചേരുന്ന
മഹാപുണ്യത്തിന്‍ സമ്മാനം
മക്കളാം ഞങ്ങള്‍ പുളകിതമായി
അമ്മ തന്‍ ബഹുമതിയോര്‍ത്തു കൊണ്ട്

പുണ്യത്തിന്‍ പേരു ചാര്‍ത്തിയാ പുഷ്പം
വാടാതെ നില്‍ക്കാന്‍ കൊതിച്ചു പോയായിരങ്ങള്‍
പോകാതെ പറ്റില്ലല്ലോരുനാള്‍ പിന്നെയാ
വിശുദ്ധ നാമകരണ ചാര്‍ത്തിയലങ്കരിച്ച ദൈവമേ നന്ദി

നീലകരയില്‍ വെള്ളനിറത്തിന്‍
നടുവില്‍ തിളങ്ങുന്ന നിന്‍മുഖം
കണ്ടുകൊണ്ടു നില്‍ക്കുമ്പോളെന്‍
കണ്ണു നനയുന്നോര്‍ത്തുപോയാ മഹത്വം

എളിമയെത്രയോ നിന്‍ കണ്ണില്‍ ദര്‍ശിച്ചാ..
മുഖമെന്‍ മനസില്‍ സന്തോഷത്തിന്റെ
തീക്കനലായോ അതോ സങ്കട നീറ്റലോ…
അമ്മേ നമിക്കുന്നു ഞാന്‍ നിന്‍ മുന്നില്‍….
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക