Image

ആത്മഭാഷണത്തില്‍ നിന്ന് ആത്മാന്വേഷണത്തിലേക്ക് (ഇ.വി.പി)

Published on 08 April, 2017
ആത്മഭാഷണത്തില്‍ നിന്ന് ആത്മാന്വേഷണത്തിലേക്ക് (ഇ.വി.പി)
യേശുവിന്റെ അത്ഭുതപ്രവര്‍ത്തികള്‍ ചിന്താവിഷയമാകുമ്പോള്‍ മനസ്സില്‍ കരുതേണ്ട പ്രധാന വചനം (വി. യോഹ. 20: 30-31) യേശു മിശിഹായും ദൈവപുത്രനും ആകുന്നു എന്ന് വിശ്വസിക്കണം. നിരവധി പ്രത്യേകതകള്‍ യേശുവിന്റെ അത്ഭുത പ്രവര്‍ത്തികളില്‍ നമുക്ക് കണ്ടെത്തുവാന്‍ കഴിയും, ആഴമേറിയ പഠനം അനിവാര്യം. അഞ്ച് പ്രത്യേകതകള്‍ നമുക്ക് ശ്രദ്ധിക്കാം. (A) യേശു അരുളി ചെയ്ത നിമിഷത്തില്‍ സംഭവി ക്കുന്നവ. (B)രണ്ടു ഘട്ടങ്ങളില്‍ (two stages) സംഭവിക്കുന്നവ - സെ. മാര്‍ക്ക് 8:22-25 ""പൂര്‍ണ്ണ സൗഖ്യത്തിനായി വീണ്ടു പ്രവര്‍ത്തിക്കേണ്ടിവരിക.'' (C) നിര്‍ഭാഗ്യകരമായ അത്ഭുത പ്രവര്‍ത്തി - അത്തിമരം ഉണക്കുന്നു. (D) അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. അവിശ്വാസം ഇതിന് ഹേതു - സെ. മാര്‍ക്ക് 6:1-6 (E)കെട്ടഴിച്ചുവിടുന്ന (unleshed) അത്ഭുതപ്രവര്‍ത്തികള്‍ അപ്പോക്രിഫായില്‍ നാം വായിക്കുന്നു - ഉണക്കമത്സ്യം - ജലത്തിലേക്ക് എറിയുമ്പോള്‍ ജീവിക്കുന്നു. -ചെളികുഴച്ചുണ്ടാക്കിയ പക്ഷികള്‍ പറന്ന് പോകാന്‍ അനുവദിക്കുന്നു.

മേല്പടി വസ്തുതകളെ മനസ്സില്‍ സൂക്ഷിച്ച് വി. യോ. 2:1-11 വരെയുള്ള ഭാഗങ്ങള്‍ പ്രതിപാദിക്കുന്ന - വെള്ളം വീഞ്ഞാക്കിയ അത്ഭുതം - ആദ്യാത്ഭുതമെന്ന് വി. യോ. വിശദീകരണം എന്തുകൊണ്ട് നല്‍കി? മനുഷ്യജീവിതങ്ങളുടെ ലഹരിയിലേക്ക് സഞ്ചരിക്കുന്നവയായിരുന്നുവോ യേശുവിന്റെ പരസ്യജീവിതത്തിലെ അത്ഭുതപ്രവര്‍ത്തികള്‍. വസ്തുതയിലെ തത്വം, (principal of matter) എല്ലാ അത്ഭുതങ്ങളിലും ഏകമാ യിരിക്കുന്നു. അമ്മയുടെ അപേക്ഷ (Mother’s appeal) അത്ഭുതങ്ങഹളെ ജനിപ്പിക്കാന്‍ സമയമായന്നതാവണം. തന്റെ മകന്റെ ജനനം അപരുഷേയമാണ്. ശരീരബന്ധമില്ലാത്ത ദിവ്യത്വ മുള്ളതാണ്. അത്ഭുതങ്ങള്‍ കാട്ടി ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അവന് കഴിയും.

വൈന്‍ -oinos ഇതിന്റെ ഉപയോഗം രണ്ട് വിധത്തിലാണ്. പാലസ്തീനിലെ ജല ലഭ്യത (കുടിവെള്ളം) യുമായി വീഞ്ഞ് ബന്ധപ്പെട്ടു കിടക്കുന്നു. ലഹരിയിലും അല്ലാതെയും വീഞ്ഞ് ഉപയോഗപ്പെടുത്തിയിരുന്നു - വിവാഹ വേളകളില്‍ സന്തോഷ വും ആനന്ദവും നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷമാണ് ഏതു മതവിശ്വാസിക്കുമുള്ളത്. വീഞ്ഞ് തീര്‍ന്നുപോയി എന്ന് വെളിപ്പെടുത്തുന്ന അമ്മ - സമയമായില്ലാത്ത മകന്‍ - ഇവിടെ വിരുന്നു ഭവനം - ഒരു വിഷാദ ഭവനം. മകനില്‍ പ്രതീക്ഷയുള്ള അമ്മയുടെ ആത്മാവില്‍ കടന്ന് വരുന്ന സൂചനയാണ് ഇവിടെ പ്രധാനം. അത്ഭുതങ്ങളുടെ ലോകം പരസ്യമാക്കുകയെന്നാല്‍ തന്റെ ദൗത്യം ആരംഭിക്കുന്നു എന്നറിയുന്ന മകന്‍. ആത്മാവ് പ്രേരിപ്പിക്കുമ്പോള്‍ - അവന്‍ മരുഭൂമിയിലൂടെ സഞ്ചരിക്കു മെന്നതാണ് യാഥാര്‍ത്ഥ്യം. കാന മുതല്‍ കാല്‍വരി വരെ - എന്നത് ഒരു സത്യവും യഥാര്‍ത്ഥ്യവുമാണ്. വെള്ളം വീഞ്ഞായ ഒരനുഭവ ലോകത്തിലൂടെ - കുഷ്ഠരോഗിയും, മുടന്തനും, തളര്‍വാതക്കാരനും, അന്ധനും, രക്തസ്രാവ ക്കാരിയും കടന്ന് പോകുന്നു.

കാനാവില്‍ ഒരമ്മയുടെ വിടവാങ്ങല്‍ നാം കാണുന്നു. അവന്‍ പറയുന്നത് ചെയ്യുക മറിയമെന്ന അമ്മയുടെ ജീവിതം - ഇവിടെ പര്യവസാനിക്കുന്നു. ഒരഭ്യര്‍ത്ഥനയുമായി വരുന്ന മറിയാമിനെ - പുതിയ നിയമം പിന്നിടവതരിപ്പിക്കുന്നില്ല. ഇതാണ് ഭൂമിയിലെ അമ്മസുവിശേഷം - അവന്‍ പറയുന്നത് ചെയ്യുക - അതാണ് ക്രൈസ്തവ ജീവിതം. അത്ഭുത ങ്ങളുടെ ലോകത്ത് മകനെ പ്രതിഷ്ഠിച്ച് അവള്‍ മറയുന്നു. പരിഭവമില്ല, പരാതിയില്ല. അവളെ അറിയണമെങ്കില്‍ - തിരശ്ശീലക്ക് പിന്നിലേക്ക് കയറി ചെല്ലണം. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് മടങ്ങുന്ന ചുരുണ്ടുകൂടുന്ന മനസ്സു ണ്ടാകണം. യേശുവിന്റെ അത്ഭുതപ്രവര്‍ത്തികളിലെ ദൈവ ശാസ്ത്രം ആഴപഠനമര്‍ഹിക്കുന്നു.

ഉല്പത്തിയില്‍ ആറാം ദിവസത്തെ മനുഷ്യസൃഷ്ടിയെ പ്രതിപാദിക്കുന്നു. വീഞ്ഞൊഴിഞ്ഞ - ആറു കല്‍ഭരണികള്‍ കാനാവില്‍ യേശുവിന് മുന്നിലുണ്ട്. മനുഷ്യനും - കല്‍ഭരണി യും മണ്ണ് കുഴച്ച് രൂപപ്പെടുത്തിയത്. മനുഷ്യനില്‍ ദൈവം ശ്വാസം നിറക്കുനന്ന - ഭരണികളില്‍ വെള്ളം നിറക്കുക - യേശു പറയുന്നു. എപ്പോഴാണ് വെള്ളം വീഞ്ഞായത്. മനുഷ്യപ്രയത്‌നം കൊണ്ട് വെള്ളം വക്കുവരെ നിറഞ്ഞ ശേഷമുള്ള നിശ്ചലാവസ്ഥയിലോ! ഉല്പത്തിയില്‍ വെള്ളത്തി നുമീതെ പരിവര്‍ത്തിച്ച ആത്മാവ് നാം കാണുന്നു. ആത്മാവ് ചലനമോ! വിരുന്നു പ്രമാണിയുടെ രുചില്‍ അതൊതു മേല്‍ത്തരം വീഞ്ഞ് - രണ്ടു കവിള്‍ വീഞ്ഞുകൊണ്ട് അയാള്‍ മത്തനായോ - അയാളുടെ വാക്കുകള്‍ - മേല്‍ത്തരം നീ അവസാന പന്തിക്ക് കരുതിവെച്ചുവോ! ദൈവമഹത്വം പ്രകാശിതമാകുന്ന നിമിഷങ്ങള്‍ ആരാലും വെളിപ്പെടു ത്തുന്നവയല്ല - ഗോതമ്പപ്പം അവന്റെ ശരീരമാകുന്നു-ഈ വീഞ്ഞ് അവന്റെ രക്തമാകുന്നു. എല്ലാറ്റിനും അടിസ്ഥാനം വിശ്വാസമാകുന്നു.

കാന എന്ന വാക്ക് ഞാങ്ങണ എന്ന ഭാഷാര്‍ത്ഥം നല്‍കുന്നുണ്ട്. ഉള്ള് പൊള്ളയായ ചെടി. ഹൃദയം കാപട്യം കൊണ്ട് കട്ടപിടിച്ചിരിക്കുന്നതിലും എത്രയോ - വിശുദ്ധമാണ് - ഒന്നുമില്ലാത്ത പൊള്ളയായ മനസ്സ്. യെശയ്യ പ്രവാചകന്‍ (42-3a) കാനക്കാര്‍ - weak and fragile people വിശേഷം നല്‍കിയത് ശ്രദ്ധാര്‍ഹമാണ്.

വീഞ്ഞ് മുന്തിരിയുടെ ജീവരസം. വീഞ്ഞിനെ മാറ്റിയാല്‍ മുന്തിരി ചുക്കിചുളിഞ്ഞ് ഒന്നുമല്ലാതാവും. അതിന്റെ ഭാവം, രൂപം, സൗന്ദര്യം എല്ലാം നഷ്ടമാകും. ഒരു വിവാഹം കുടുംബം ആരംഭിക്കുന്നതിനും ആഘോഷം ജീവിതം മുഴുവന്‍ സന്തോഷവും എന്നാകുമ്പോള്‍, അതെ - ജീവിതം ലഹരിയാണ്. ലഹരി നഷ്ടമായാല്‍ - ജീവിതം ജീവിതമല്ലാ താകും. ഈവിധമെങ്കില്‍ മരണം ജീവനാകുന്നതാണ്. ഈ അത്ഭുതത്തിന്റെ താത്വിക പ്രസക്തി. എല്ലാ അത്ഭുത പ്രവര്‍ത്തികളിലും ഇതിന്റെ അംശം തുടിച്ച് നില്ക്കുന്നു.

അടിസ്ഥാന പാഠങ്ങള്‍ പഠിക്കാതെ നാം യേശുവിനെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ അപ ശബ്ദങ്ങള്‍ വിളിച്ചു പറയുന്നവരായി അധഃപതിക്കുന്നു. 1928ല്‍ Jesus son of Man പ്രവാചകന്‍-പരിഭാഷ കെ. ജയകുമാര്‍ ഐഎഎസ് - ഈവിധം എഴുതി - ""ഒടിഞ്ഞ ചിറകുകളുള്ള ഒരു പക്ഷിയായിരുന്നില്ല യേശു. വിരിഞ്ഞ പക്ഷങ്ങളുള്ള, സര്‍വ്വവും പിടിച്ചുലക്കുന്ന ഉഗ്രമായ ഒരു കൊടും കാറ്റായിരുന്നു.''

മനുഷ്യന്റെ മനസ്സുകളില്‍ രൂപപ്പെടുന്ന വിശ്വാസം, വിജ്ഞാനത്തിന് മുകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മാത്രമേ - യേശുവിനെ അറിയാനാകു. എപ്പോള്‍ വീഞ്ഞുണ്ടായി. എപ്പോള്‍ അപ്പം ശരീരമായി എന്ന് തിരിച്ചറിയാനാകു. പ്രത്യാശയിലേക്കും വിശ്വാസത്തിലേക്കും വഴിവെട്ടി കടന്ന് പോകുന്നവനേ - മനുഷ്യാവസ്ഥ ചിന്താവിഷയമാക്കുന്നവനേ - അവനെ കണ്ടെ ത്താനാവു. അരക്ഷിതരുടെ കൂട്ടങ്ങള്‍ക്ക് ആശ്വാസം പകരാന്‍ - ഇവന്റ് മാനേജ്‌മെന്റുകളെ കൂട്ടുപിടിക്കുന്ന - പരിതാപകരമായ അവസ്ഥക്ക് കാവല്‍ നില്‍ക്കുന്നവരേ - നിങ്ങള്‍ക്ക് ഹാ കഷ്ടം എന്നാത്മഗതം ചെയ്യുന്നതാവട്ടെ - നമ്മുടെ മനോഭാവെന്ന് ഞാന്‍ ആശിക്കുന്നു.

നമ്മുടെ പരിസരം എങ്ങനെ ?

വിചിന്തനത്തിനും വിട്ടുവീഴ്ചകള്‍ക്കും മനസ്സില്‍ ഇടം കൊടു ക്കാത്തവര്‍, തീര്‍ത്തുവെച്ചിരിക്കുന്ന നരകങ്ങളിലേക്ക് തള്ളപ്പെട്ട മനുഷ്യരുടെ കൂട്ടത്തില്‍പ്പെട്ടവര്‍ നിരവധി. വേദനയുടെ ഉറവ യില്‍ നമ്മുടെ സമൂഹത്തിലുണ്ട്. കഷ്ടതയില്‍ നിന്നേ വിശ്വാസ മൊഴുകി വരു എന്ന് പഠിപ്പിക്കാന്‍ വാരിപാടിക്കുന്നവര്‍ ഭരണം നടത്തുന്ന വര്‍ത്തമാനലോകം, വിശക്കുന്നവന്റെ അപ്പം പങ്കു വെയ്ക്കാന്‍ - നിര്‍ബന്ധിക്കുന്ന കാഴ്ച - ഇവിടെ വര്‍ത്തമാന കാലത്തോടുള്ള കലഹം, യാഥാര്‍ത്ഥ്യങ്ങളോടുള്ള അതൃപ്തി - ഇതാണ് നമുക്ക് ചുറ്റുമുള്ള ലോകം. ഈ ലോകത്തിന്റെ നൊമ്പരം കാണാന്‍ അപകര്‍ഷകതാബോധവും അഹങ്കാരവും നിറഞ്ഞ മനസ്സിന് കഴിയുമോ. സഭകളുടെ മുഖമുദ്ര - മാറിപ്പോയിരി ക്കുന്നു. മുറിവുകള്‍ കാണാന്‍ കഴിയാത്ത മനസ്സ് കാലം നമുക്ക് തന്ന സമ്മാനം! സുഖമെന്തെന്ന് അറിയാതെ അന്ത്യശ്വാസം വലിക്കുന്ന ജനവിഭാഗങ്ങളോട് സഭക്ക് പറയാനുള്ള സന്തോഷ വാര്‍ത്ത യെന്ത്? മനുഷ്യാവസ്ഥ ചിന്താവിഷയമാക്കാന്‍ ഒരു നോമ്പുകാല ത്തിന് കഴിയുന്നുണ്ടോ ? അത്ഭുതപ്രവര്‍ത്തികളിലൂടെ യേശു നല്‍കിയ സൗഖ്യം - മനുഷ്യന്റെ നിസ്സഹായാവസ്ഥയി ലാണെന്ന് തിരിച്ചറിയുന്നവര്‍ ആരാണ് ?

നോമ്പ് ഒരു മതകര്‍മ്മാചരണമായി ചുരുങ്ങിയെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. എങ്കില്‍ യേശു എങ്ങനെ പുറംജാതിക്ക് സൗഖ്യം നല്‍കും. നോമ്പുകാലത്ത് നേതൃത്വങ്ങള്‍ നോക്കുകുത്തികളെ കുത്തിനിറുത്തുന്നു. ആരോ- ഒര്‍ജിനല്‍ കാണരുത് എന്ന് ആര്‍ക്കോ നിര്‍ബന്ധമുണ്ട്. നോമ്പുകാലത്ത് ധ്യാനം കൂടുന്നവന്‍ - നോമ്പുകഴിയുമ്പോള്‍ - കോടതിയില്‍ വാദിയാകും. പരാതികാരന്റെ പട്ടികയില്‍ പേര് പുതുക്കും. ആത്മീയത, ആദ്ധ്യാത്മകം, ഇവയൊക്കെ - പശ്ചാത്താപം ലക്ഷ്യമാക്കുന്നതാണ്. മെറ്റനോയിയ പ്രതിഭാസത്തി ലൂടെ ക്ഷന്തവ്യ മനസ്സുകളെ സൃഷ്ടിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. മൂര്‍ഖത കൊണ്ട് മുഖം മിനുക്കുന്നവന്‍ ഇതെങ്ങനെ സാധി ച്ചെടുക്കും. വെളിച്ചത്തിലേക്ക് വരിക - ഇതാണല്ലോ നോമ്പിന്റെ നിലവിളി - ആദമേ - നീയെവിടെ - ഇതാണ് ഉച്ഛത്തിലുള്ള വിളി - പറയുടെ കീഴില്‍ നിന്ന് വെളിച്ചം മാറ്റാനാകുമോ ? കണ്ണടച്ചിരുന്ന് കാണുന്ന നോമ്പു രാവുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവര്‍ ആരാണ് ? ഈശ്വരന്‍ നമ്മുടെ കഷ്ഠകാല നിവാരണത്തിന്റെ ഒരു കേന്ദ്രമല്ല നാം അവനിലേക്ക് കഷ്ടനിമിഷങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഈ വഴിയിലെ വിശ്രമ കേന്ദ്രമാകുന്ന ഒരു നോമ്പ് കാലം സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിക്കുമോ ?

എക്കാലത്തേയും മനുഷ്യന്റ പ്രധാന ഭയം പരസ്പരം പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നുതന്നെ. അടങ്ങി ഒതുങ്ങി നില്‍ക്കുന്നവര്‍ അനുസ്മരിക്കുന്നു എന്ന് ധരിക്കുന്നത് അബദ്ധമാണ്. മൂഢവിശ്വാസങ്ങളുടെ മുഖപടം ചാര്‍ത്തി - കബളിപ്പിക്കുന്നതില്‍ വിജയിക്കുന്നവരെ നാം തിരിച്ചറിയുക - വെറുക്കുക. “അവന്‍ മനുഷ്യരെ അവരുടെ പാപത്തില്‍ നിന്ന് രക്ഷിക്കും.” ഇതൊരു സദ്‌വാര്‍ത്ത തന്നെയാണ് എന്നാല്‍ ബോധപൂര്‍വ്വം നാം പ്രവര്‍ത്തിക്കുന്ന തിന്മകള്‍ക്ക് ഈ പരിരക്ഷണം, നമുക്കുവകാശപ്പെടാനാകുമോ? ചിന്തിക്കുന്ന വയൊക്കെ വാക്കുകളിലേക്ക് പകര്‍ത്തി വെച്ചാല്‍ - നാം തന്നെ നടുങ്ങിപോകും. ആത്മാവിന്റെ നിശബ്ദതകളിലെ പ്രാര്‍ത്ഥനാനിരതയിലൂടെ സഞ്ചരി ക്കുന്നതാവണം നോമ്പു രാവുകള്‍. ഒരു മണിക്കൂറെങ്കിലും നാമിങ്ങനെ ആയിരിക്കുന്നുണ്ടോ എന്ന് നോമ്പുകാലം നമ്മോടു ചോദിക്കുമെങ്കില്‍ ധന്യമാകുന്നു നോമ്പ്.

യേശുവിന്റെ ആത്യന്തികാനുഭവം കുരിശുമരണമായി രുന്നു. കുരിശുമരണമെന്നാല്‍ എല്ലാം നഷ്ടമായ സമയത്തി ലൂടെ കടന്ന് പോവുകയെന്നല്ലെ! ഭൂമി അവന് നല്‍കിയ അനുഭവത്തിന്റെ ചവര്‍പ്പില്‍ നിന്ന് ഒരു നിലവിളി നാം കേള്‍ക്കുന്നു. പിതാവേ എന്നെ കൈവിട്ടതെന്ത് ? പരാജിതരുടെ ഘോഷയാത്രയില്‍ കേള്‍ക്കുന്ന നിലവിളിയും ഇതുതന്നെയല്ലെ! ജീവിതത്തില്‍ നാം എവിടെയോ ആരാലോ ഉപേക്ഷിക്കപ്പെട്ടവര്‍ - ആരെയെക്കെയോ കൈവിട്ടിട്ടുണ്ട്. ഇതാ വാരിപുണരാന്‍ ഒരു നോമ്പുകാലവും കഷ്ടാനുഭവസ്മരണയും നമ്മെ ഓരോ വര്‍ഷവും കാത്തു നില്‍ക്കുന്നു. വിവേകാധിഷ്ഠിത വ്യക്തിത്വം രൂപപ്പെടു ത്താന്‍ ഒരു നോമ്പുകാലമെങ്കില്‍ - കാമം കൈവിലങ്ങു വെച്ച ഭോഗപരതയില്‍ നിന്ന് മാറിയേ പറ്റു. യേശുവിന്റെ, ക്രിസ്തുവിന്റെ പ്രതിനിധിയായ ഭൂമിയിലെ സകലര്‍ക്കും ഇതു ബാധകമാണ്. വാദിച്ച് ജയിക്കാന്‍ കഴിയുമായിരു ന്നവന്‍ മൗനത്തിലേക്ക് മാറിയതുകൊണ്ട് അവര്‍ അവനെ കുരിശിയില്‍ തറക്കാന്‍ ഏല്പിച്ചു. ബലഹീനരും നിസ്സഹാ യരുമായവര്‍ക്ക് എന്നും കുരിശുകള്‍ നല്‍കപ്പെടുന്നു. ആരുടെയൊക്കെയോ കഷ്ടവും നഷ്ടവും ചിലര്‍ അവരുടെ നേട്ടമായി വിലയിരുത്തുന്നു!

കുരിശുമരണം - കേവല ചിന്തയില്‍ ഒരു തോല്‍വി യാണ്. ഇതില്‍ മഹത്വം ഒളിപ്പിച്ചുവെച്ചു എന്നതാണ് യേശുവിന്റെ പ്രത്യേകത. കുടുംബബന്ധങ്ങള്‍, സൗഹൃദ ബന്ധങ്ങള്‍ എല്ലായിടത്തും തോല്‍വിയുണ്ട്. ഇവിടെ മഹത്വം കാണാന്‍ കഴിയുമെങ്കില്‍-നമ്മെ ഉയര്‍ത്തെഴു ന്നേല്പ്പുകള്‍ കാത്തിരി ക്കുന്നു. ഒരു കടുകുമണിയുടെ രഹസ്യം - വിശാലമായ ഒരു വളര്‍ച്ചയാകുന്നു. പക്ഷേ എവിടെ സ്വന്തമായ ഒരു കടുകുമണി അത് ഒരു തരി മനുഷ്യത്വമാണ്. മനുഷ്യത്വമെന്നാല്‍ കനിവാണ്. കനിവിന്റെ വളര്‍ച്ചയായി ആത്മീയത വികസിപ്പിക്കുക. അവനു കനിവ് തോന്നി എന്നുണ്ട് വചനം.

സ്‌നേഹം കൊണ്ടുള്ള ഭയം തികച്ചും വ്യത്യസ്ഥമാകുന്നു. ശിക്ഷുക്കുന്നവനല്ല - രക്ഷിക്കുന്നവനാണ് ദൈവം എന്ന് തിരിച്ചറിയുമ്പോള്‍ നാം ഒരു വ്യത്യസ്ത ബന്ധം ആരംഭി ക്കുകയാണ്. നമുക്ക് നഷ്ടമായതെല്ലാം - പുതുതായി സൃഷ്ടിക്കാമെന്ന് ആരോ പറയുന്നില്ലെ - നമുക്ക് മനുഷ്യനെ - സൃഷ്ടിക്കാം എന്നതല്ലേ - ഉല്പത്തിയുടെ ഔന്നത്യം - നമുക്ക് നമ്മില്‍ തന്നെ - മനുഷ്യനെ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍ ധന്യമായി - നോമ്പുകാലം. ഭയം ഒരു തോന്നലും വികാരവുമാണ് - ഇതൊരു അനഭികാമ്യത. ഇവിടുന്ന് വിശാലതയിലേക്ക് ഹൃദയ വിശാലതയോടെ യാത്ര ചെയ്യുക - നോമ്പുകാലം ഒരു സഫലയാത്രയാകും. ഈവിധ വിചാരതലങ്ങളോടുകൂടി കാല്‍വരികുന്നിലേക്ക് യാത്ര ചെയ്യുക!

ഓശാന മുതല്‍ ഉയര്‍പ്പ് വരെ

https://youtu.be/b004w3lVQs8

പഠന സംബന്ധമായി ബന്ധപ്പെടുക
deepambiblestudy@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക