Image

തിരുവനന്തപുരത്ത്‌ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

Published on 09 April, 2017
തിരുവനന്തപുരത്ത്‌ ഒരു കുടുംബത്തിലെ  നാലു പേര്‍ മരിച്ച നിലയില്‍


തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട്ട്‌ വീടിനുള്ളില്‍ നാലു പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്തന്‍കോട്ടെ ക്ലിഫ്‌ഹൗസിന്‌ സമീപമുള്ള വീടിനുള്ളിലാണ്‌ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഒരു മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിലും രണ്ട്‌ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലുമാണ്‌. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, `ഭര്‍ത്താവ്‌ റിട്ട പ്രഫസര്‍ രാജതങ്കം, ദമ്പദികളുടെ മകന്‍ കാരളിന്‍, ബന്ധുവായ സ്‌ത്രീ ലളിത എന്നിവരാണ്‌ മരിച്ചത്‌.

കൊലപാതകമാണെന്നാണ്‌ പൊലീസ്‌ നിഗമനം.ഇവരുടെ മകന്‍ കേദലിനെ സംഭവത്തിന്‌ ശേഷം കാണാതായിട്ടുണ്ട്‌. മകനാണ്‌ കൊലപതകം നടത്തിയതെന്നാണ്‌ സൂചന. ഇയാള്‍ക്ക്‌ വേണ്ടി പൊലീസ്‌ തിരച്ചില്‍ തുടങ്ങി. 

 അര്‍ധരാത്രിയോടെ വീട്ടില്‍ നിന്ന്‌ പുക ഉയരുന്നത്‌ കണ്ട അയല്‍വാസികള്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. തീ അണച്ച ശേഷം നടത്തിയ പരിശോധനയിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

ഓസ്‌ട്രേലിയയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സിഇഒ ആയ കേദല്‍ അവധിക്ക്‌ നാട്ടില്‍ വന്നതാണ്‌. സംഭവശേഷം കേദല്‍ ഒളിവില്‍ പോയി എന്നാണ്‌ സൂചന. 

 രണ്ട്‌ ദിവസമായി ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു. മൂന്ന്‌ ദിവസങ്ങളായി ഇയാളെ ഫോണില്‍ ലഭിച്ചിട്ടില്ല എന്ന്‌ സഹോദരനും പറയുന്നു. അഞ്ച്‌ പേരാണ്‌ വീട്ടില്‍ താമസിച്ചിരുന്നത്‌.

ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ കൊലപാതകം നടത്തിയ ശേഷം വീടിന്‌ തീ വെയ്‌ക്കാന്‍ ശ്രമിച്ചതാണോ എന്ന്‌ സംശയമുണ്ടെന്ന്‌ പൊലീസ്‌ പറയുന്നു. എന്നാല്‍ സ്ഥിരീകരണത്തിനായി കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ്‌ പറഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയെന്നും രണ്ട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം മടങ്ങിയെത്തുമെന്ന്‌ മകന്‍ പറഞ്ഞുവെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. ഇയാളുടെ കാലില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

പല ദിവസങ്ങളായാണ്‌ കൊല നടന്നതെന്ന്‌ സൂചന. മാര്‍ത്താണ്ഡം നേശമണി കോളജ്‌ ഹിസ്റ്ററി പ്രഫസറായിരുന്നു രാജതങ്കം. 

Kerala professor, wife, daughter dead, son absconding


Thiruvananthapuram, April 9 (IANS) A retired college professor, his wife, daughter and a relative were found dead at their home here in Kerala, police said on Sunday.

While three bodies were found in a charred condition, another mutilated body was found wrapped in a bag in their home, located a stone's throw away from the residences of Chief Minister Pinarayi Vijayan and eight of his cabinet colleagues.

The son of the couple, Kedal Jaison, 30, who resides in Australia and was here since some time is reportedly missing. Police are treating him as a suspect.

The deceased were identified as Professor Raj Thankam, his wife Jean Padma -- a retired medical superintendent of the General hospital here, their daughter Carol -- a medical student, and aunt Lalitha.

Police said the neighbours on late Saturday night saw smoke coming from the house and the fire brigade was alerted. It was only after the fire fighters came and doused the fire that they discovered the bodies.

Inspector General of Police Manoj Abraham, who visited the crime spot, told media that the bodies were in a decomposed state and it was surmised that they were killed three-to-four days ago. The post-mortem would have to be done at the spot by forensic experts, he added.

A relative of the family told media that Jaison had informed them that his parents have all gone for a tour and would not be back for a week.

Meanwhile, the police said they had received information that someone was seen running away from the house on Saturday night and they believe that it was Jaison.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക