Image

ഗോവധ നിരോധനം രാജ്യവ്യാപകമാക്കണം: മോഹന്‍ ഭാഗവത്

Published on 09 April, 2017
ഗോവധ നിരോധനം രാജ്യവ്യാപകമാക്കണം: മോഹന്‍ ഭാഗവത്
ഗോവധ നിരോധനത്തിന് രാജ്യത്ത് ഏകീകൃത നിയമം കൊണ്ടു വരണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മഹാവീര്‍ ജന്മദിനാഘോഷത്തിന്റ ഭാഗമായി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
രാജ്യം മുഴുവന്‍ ഗോവധം നിരോധിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ അതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ലക്ഷ്യത്തിന്റെ നിറം കെടുത്തുകയാണ്. ഗോസംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക തന്നെ വേണം എന്നാല്‍ അത് നിയമവിരുദ്ധമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
Ninan Mathullah 2017-04-10 13:26:00


Copied from Jacob Mathews post on facebook.


ഗണപതിയുടെ വാഹനമാണ് എലി പക്ഷെ നമ്മള്‍ ജാതി മത ഭേതമന്യേ അതിനെ വിഷം വച്ച് കൊല്ലുന്നു. തമിഴന്‍മാര്‍ അവറ്റകളെ ചുട്ടു തിന്നുന്നു.ആര്‍കും ഹിന്ദു വികാരം വൃണപ്പെടുന്നു എന്ന പരാതിയില്ല.

ഹനുമാന്റ‍ പ്രതിരൂപമായ കുരങ്ങനെ ചിലര്‍ തല്ലിക്കൊന്ന് രസായനമുണ്ടാക്കുന്നു ചിലരതിനെ സര്‍ക്കസു കളിപ്പിക്കുന്നുഇവിടെയും ഹിന്ദു ഉണരുന്നില്ല

. ഭഗവാന്‍ വിഷ്ണുവിന്‍റെ ഒന്നാമത്തെ അവതാരമാണ് മല്‍സ്യം പക്ഷെ ആര്‍ഷ ഭാരതം പുലമ്പുന്നവന്‍റെ കെെ മണത്തു നോക്കിയാല്‍ ഇന്നലെ കഴിച്ച മീന്‍കറിയുടേ വാസന വരും.

വിഷ്ണുവിന്‍റെ മറ്റൊരവതാരം കൂര്‍മ്മം(പന്നി) അതിനെയും മനുഷ്യർ തിന്നുന്നു . അത് അമേധ്യം തിന്നുന്നു അപ്പോഴും ഹിന്ദു വികാരം െപാട്ടി ഒലിച്ചില്ല

പാമ്പ് ഭഗവാന്‍ ശിവന്‍റെ കഴുത്തില്‍ കിടക്കുന്നു വിഷ്ണു അനന്തന്‍ എന്ന ഏഴു തലയുള്ള സര്‍പ്പത്തിന് മുകളില്‍ വിരാജിക്കുന്നു ദെെവീക പരിവേഷം കൊടുക്കുന്നുണ്ടെങ്കിലും നമ്മള്‍ അതിനെ തല്ലിക്കൊല്ലുന്നു ഒരു ഹിന്ദുവിനും പരാതിയില്ല.

ലക്ഷ്മിദേവിയുടെ വാഹനമാണ് മൂങ്ങ ശനീദേവന്‍റെ വാഹനം കാക്ക ഇവറ്റകള്‍ മുറ്റത്ത് ഉണക്കാനിട്ട നെല്ലു കൊത്തി തിന്നുമ്പോള്‍ നമ്മള്‍ അവറ്റയെ പൂജിക്കുകയല്ല മറിച്ച് കല്ലെടുത്തെറിയുകയാണ് ചെയ്യുന്നത് ആട്ടി ഒാടിക്കുന്നു ഒരു സംഘിയും ഈ ദെെവീക പരിവേഷമ്മള്ള ജീവികളുടെ രക്ഷകെത്തുന്നില്ല ,

ഇൗ ജന്തുക്കൾ ഒന്നും തന്നെ ഹിന്ദുവിനെ രക്ഷിക്കാനും വന്നിട്ടില്ല പിന്നെ എന്തേ ഗോവധം മാത്രം പാടില്ല?

ഈ കൊല ചെയ്യുന്നതൊന്നും ഗോ മാതാവിനോടുളള സ്നേഹം കൊണ്ടല്ല, മറിച്ച് മുസ്ലീങ്ങളോടുളള അടങ്ങാത്ത വിരോധം മാത്രമാണ്. അവരും നമ്മളും എന്നല്ല നാമെല്ലാം ഒന്നാണ്,ഇന്ത്യക്കാർ. . രാഷ്ട്രീയ തന്ത്രങ്ങളിൽ വഞ്ചിതർ ആകാതെ സാഹോദര്യവും സ്നേഹവും മുറുകെ പിടിച്ചു നമുക്കു ജാതിമത പാർട്ടി ഭേദമന്യേ ഒന്നുചേരാം. . സ്നേഹിക്കാം .

Black Label 2017-04-10 15:44:18
India is the largest exporter of BEEF, leather, milk products in the World. Who own those slaughter houses & export business ?
Mr.Mathulla quoted some important points for all to think. The sad part is these religious fanatics are illiterate, they are controlled by dirty devilish politicians and religious activists. India need strong laws to punish racism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക