Image

അബുദാബി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഓശാന പെരുന്നാള്‍ ആചരിച്ചു

Published on 09 April, 2017
അബുദാബി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഓശാന പെരുന്നാള്‍ ആചരിച്ചു
അബുദബി: ഓശാന പെരുന്നാള്‍ അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആചരിച്ചു. യേശുക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്ക് നടത്തിയ രാജകീയ യാത്രയുടെ ഓര്‍മ പുതുക്കലാണ് ഓശാനപെരുനാള്‍. കുരിശിലേറ്റപ്പെടുന്നതിന് മുന്പ് യേശു ക്രിസ്തു, ജെറുസലേമിലെ തെരുവീഥികളിലൂടെ കഴുതപ്പുറത്ത് സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, കുരുത്തോലകളും വീശി എതിരേറ്റതിന്റെ ഓര്‍മ പുതുക്കി കൊണ്ട് ആയിരക്കണക്കിനു വിശ്വാസികള്‍ കൈയില്‍ കുരുത്തോലകള്‍ പിടിച്ചും പൂക്കള്‍ വിതറിയും പള്ളിക്കുചുറ്റും നടന്ന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നു. 

ഓശാന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാഞ്ചേരില്‍ മുഖ്യ കാര്‍മികനും സഹ. വികാരി. റവ.ഫാ ഷാജന്‍ വര്‍ഗീസ് സഹകാര്‍മ്മികത്വവും വഹിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി .സ്റ്റീഫന്‍ മല്ലേല്‍ , സെക്രട്ടറി സന്തോഷ് പവിത്രമംഗലം മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊശാന പെരുനാള്‍ ക്രമീകണങ്ങള്‍ക്ക് നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: റെജി മാത്യൂ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക