Image

വിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍ ഭക്തിനിര്‍ഭരമായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 April, 2017
വിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍  ഭക്തിനിര്‍ഭരമായി
ഡാളസ് :   യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമായി. പീഢാസഹനത്തിനുമുമ്പായി കഴുതപ്പുറത്തേറിവന്ന യേശുവിനെ ജറുസലേം ജനത ഒലിവിന്‍ ചില്ലകള്‍ വീശിയും, ഈന്തപ്പനയോലകള്‍ വിരിച്ചും ഓശാന പാടി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ് ഓശാനയാചരണം. ദേവാലയങ്ങളിലെങ്ങും  ഓശാന തിരുന്നാളിന്റെ പ്രത്യേക ശ്രൂഷകളും,  വിശ്വാസികള്‍ കുരുത്തോലകളേന്തി ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും ഇന്നലെ  നടന്നു.

ഡാളസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ഓശാന ഞായറിലെ ചടങ്ങുകളില്‍ വികാരി ഫാ. ജോണ്‍സ്‌റി തച്ചാറ വിശ്വാസികള്‍ക്കു കുരുത്തോല വെഞ്ചരിച്ചു നല്‍കി. തുടര്‍ന്ന് കുരുത്തോല  പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും നേര്‍ച്ച വിതരണവും  നടന്നു.

ഡാളസ് സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ദേവാലയത്തിലെ  പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ വൈകുന്നേരം ഏഴു മുതലും, ദുഃഖ വെള്ളിയിലെ പീഡാനുഭവസ്മരണയും കുരിശിന്റെ വഴിയും വൈകുന്നേരം നാലു മുതലും  ദുഃഖ ശനിയാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ 8.30 മുതലും  നടക്കും. ശനിയാഴ്ച വൈകുന്നേരം 6.30 നു ഉയിര്‍പ്പു തിരുനാളിന്റെ (ഈസ്റ്റര്‍ വിജില്‍) ശുശ്രൂഷകള്‍ ആരംഭിക്കും. ഈസ്റ്റര്‍ ഞായറാഴ്ച രാവിലെ ഒമ്പതിനു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

വിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍  ഭക്തിനിര്‍ഭരമായിവിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍  ഭക്തിനിര്‍ഭരമായിവിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍  ഭക്തിനിര്‍ഭരമായിവിശുദ്ധവാരത്തിനു തുടക്കം; ഓശാന തിരുനാള്‍  ഭക്തിനിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക