Image

ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം സംഘടനാ കൂട്ടായ്മ കൊണ്ട് വ്യത്യസ്തമായി.

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 09 April, 2017
ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം സംഘടനാ കൂട്ടായ്മ കൊണ്ട് വ്യത്യസ്തമായി.
ഡിട്രോയിറ്റ്: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) മിഷിഗണ്‍, മിനസോട്ട, വിസ്‌ക്കോന്‍സിന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന റീജിയന്‍ 8  ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ 201618 കാലഘട്ടത്തിലെ ഭരണ സമിതിയുടെ പ്രവര്‍ത്തനോത്ഘാടനം റീജിയനിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 2017 ഏപ്രില്‍ 7ആം തീയതി മിഷിഗണിലെ പ്ലിമത്ത് സിറ്റിയില്‍ വച്ചു നടന്ന പ്രവര്‍ത്തനോത്ഘാടനത്തില്‍ മിഷിഗണിലെ മൂന്നു മലയാളി സാംസ്‌ക്കാരിക സംഘടനകളായ ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ എന്നിവയോടൊപ്പം മിനസോട്ടയില്‍ നിന്നുള്ള മിനസോട്ട മലയാളി അസ്സോസിയേഷന്‍ എന്നീ നാലു സംഘടനകള്‍ പങ്കെടുത്തു.

ഗ്രേറ്റ് ലേക്ക്‌സ് റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റ് റോജന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി വൈകിട്ട് 7 മണിയോടെയാണ് ആരംഭിച്ചത്. രാജേഷ് കുട്ടിയായിരുന്നു എം.സി. റോജന്‍ തോമസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ഫോമായുടെ നാഷണല്‍ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ് 20162018 കാലഘട്ടത്തിലെ ഗ്രേറ്റ് ലേക്ക്‌സ് റീജന്റെ പ്രവര്‍ത്തനങ്ങള്‍ ഒദ്യോഗികമായി ഉത്ഘാടനം ചെയ്തു. 

തുടര്‍ന്നു ഫോമാ നാഷണല്‍ കമ്മറ്റി മെമ്പറും ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ്  (കെ. സി.) പ്രസിഡന്റുമായ ജെയിന്‍ മാത്യൂസ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ (ഡി. എം. എ) പ്രസിഡന്റ് സാജന്‍ ജോര്‍ജ്, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ (എം.എം.എ) പ്രസിഡന്റ് മാത്യൂ ഉമ്മന്‍, മിനസോട്ട മലയാളി അസ്സോസിയേഷന്‍ (എം.എം.എ) പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ എന്നിവര്‍ തങ്ങളുടെ എല്ലാവിധ പിന്‍തുണയും റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാവിധ ആശംസകളും നേര്‍ന്നു.

അതിനു ശേഷം അവിഭക്ത ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ഡി. എം. എ. ബോര്‍ഡ് ഓഫ് ട്രസ്റ്റി (ബി.ഒ.ടി.) ചെയര്‍മാനുമായ മാത്യൂസ് ചെരുവില്‍, ഫോമായുടെ മുതിര്‍ന്ന നേതാവും, ഡി.എം.എ.യുടെ ഫൗണ്ടര്‍മാരില്‍ ഒരാളുമായ തോമസ് കര്‍ത്തനാള്‍, ഐ. എല്‍. എ. ജനറല്‍ സെക്രട്ടറി ജോര്‍ജ് വന്‍നിലം, അജയ് അലക്ക്‌സ് കേരള ക്ലബ് ട്രഷറാര്‍, സുദര്‍ശന കുറുപ്പ് ഡി.എം.എ. മുന്‍ പ്രസിഡന്റ്, പോള്‍ കുര്യാക്കോസ് ഡി.എം.എ. ബി.ഒ.ടി. വൈസ് ചെയര്‍മാന്‍, മോഹന്‍ പനങ്കാവില്‍ ഡി. എം. എ. ബി.ഒ.ടി. സെക്രട്ടറി എന്നിവരും ആശംസകള്‍ അറിയിച്ചു.

തുടര്‍ന്നു റീജണല്‍ കമ്മറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. റോജന്‍ തോമസ് ആര്‍. വി. പി.,  ലിബിന്‍ ജോണ്‍ സെക്രട്ടറി, ആകാശ് എബ്രഹാം ട്രഷറാര്‍, ചാള്‍സ് തോമസ് ജോയിന്റ് സെക്രട്ടറി, മനോജ് പ്രഭു ജോയിന്റ് ട്രഷറാര്‍ എന്നിവരും, കമ്മറ്റി മെമ്പര്‍മാരായി മാത്യൂസ് ചെരുവില്‍, തോമസ് കര്‍ത്തനാള്‍, നോബിള്‍ തോമസ് അജിത് അയ്യമ്പിള്ളി, രാജേഷ് കുട്ടി, ശ്രീജ ശ്രീകുമാര്‍, അലന്‍ ജോണ്‍, ഷിജു വില്‍സണ്‍, ഷിബു മാത്യൂസ്, ഗൗതം ത്യാഗരാജന്‍, ജെയിസ് മാത്യൂസ് യൂത്ത് റെപ്രസെറ്റേറ്റീവ് ടിയാ ജിജു യൂത്ത് കമ്മിറ്റി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

തുടര്‍ന്ന് ആര്‍.വി.പി. റോജന്‍ തോമസ് 201718 കാലഘട്ടത്തിലേക്കുള്ള കാര്യ പരിപാടികള്‍ വിശദീകരിച്ചു. ഫോമാ യുവജനോത്സം, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി (ചാരിറ്റി), വോളിബോള്‍ / ക്രിക്കറ്റ് (സ്‌പോര്‍ട്‌സ്), മലയാളി മങ്ക 2017 തുടങ്ങിയ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനു ശേഷം യുവജനോത്സവത്തിന്റെ റൂള്‍സ് & റെജുലേഷന്‍സ് ജെയിന്‍ മാത്യൂസ് ഹറഞ്ഞു. ലിബിന്റെ കൃതജ്ഞതയോടെ പരിപാടികള്‍ പര്യവസാനിച്ചു.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം സംഘടനാ കൂട്ടായ്മ കൊണ്ട് വ്യത്യസ്തമായി. ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം സംഘടനാ കൂട്ടായ്മ കൊണ്ട് വ്യത്യസ്തമായി. ഫോമാ ഗ്രേറ്റ് ലേക്ക്‌സ് റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം സംഘടനാ കൂട്ടായ്മ കൊണ്ട് വ്യത്യസ്തമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക