Image

ഹ്യൂസ്റ്റണ്‍ ടെക്‌സാസ് മലയാള ഭാഷക്കൊരു താങ്ങ് ( കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍ ടെക്‌സാസ്)

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്) Published on 09 April, 2017
 ഹ്യൂസ്റ്റണ്‍ ടെക്‌സാസ് മലയാള  ഭാഷക്കൊരു താങ്ങ് ( കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍ ടെക്‌സാസ്)
സ്വര്‍ഗദീപ്തി എന്ന പേരില്‍ ഇന്നലെ, മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഹ്യൂസ്റ്റണ്‍, എന്ന സംഘടന ഒരു പുസ്തകം പ്രകാശനം ചെയ്തു. ആ പ്രകാശന ചടങ്ങില്‍ സംസാരിച്ച പലരും കേരളത്തില്‍ എഴുത്തുകാരുടേയും വായനക്കാരുടേയും എണ്ണം കുറഞ്ഞു വരുന്നോ എന്നൊരു സന്ദേഹം പ്രകടിപ്പിച്ചതായി കണ്ടു. ഇതില്‍ കുറെ വാസ്തവം കാണണം.

എന്നാല്‍ അമേരിക്കയില്‍ ഞങ്ങളുടെ ഹൂസ്റ്റണില്‍, ഹ്യൂസ്റ്റണ്‍ എന്നുപറഞ്ഞാല്‍, ഈവലിയ പട്ടണത്തിന്റ്റെ പ്രാന്ത പ്രദേശങ്ങള്‍ എന്നുവേണം വായനക്കാര്‍ കരുതേണ്ടത്. ഇവിടെ മലയാള സാഹിത്യം  തഴച്ചു വളരുന്നില്ലായിരിക്കാം എങ്കിലും പുതിയ കൂബുകള്‍ വരുകയും പുഷ്പ്പിക്കുകയും ചെയ്യുന്നു, ഉള്ള പരിമിത സാഹചര്യങ്ങളില്‍. ഇതെഴുതുന്നത് ഇവിടെ ജീവിക്കുന്ന ഒരു എളിയ  എഴുത്തുകാരന്‍കൂടി എന്ന നിലയിലാണ്.

അഭിമാനപുരസരം പറയാം ഞങ്ങള്‍ക്കിവിടെ, സാഹിത്യകാരന്മാരുടേയും ആസ്വാദകരുടേയും ആയി രണ്ടു സംഘടനകള്‍ ഉണ്ട് ആദ്യത്തേത് മുകളില്‍ പരാമര്‍ശിച്ചു  രണ്ടാമത്തേത് കേരളാ റൈറ്റേഴ്‌സ് ഫോറം എന്ന പേരില്‍. മറ്റു സംഘടനകള്‍ മാതിരി ബദല്‍ പ്രസ്ഥാനങ്ങള്‍ അല്ലാ പിന്നേയോ സര്‍ഗ്ഗ പ്രതിഭയിലും കൂട്ടായ്മയിലും ചലിക്കുന്നവയാണ്. ഈരണ്ടു സംഘടനകളും വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉടലെടുത്തവ.

കേരളാ റൈറ്റേഴ്‌സ് ഫോറവും ഉടനടി അവരുടെ മൂന്നാമത്തേതെന്നു തോന്നുന്നു ഒരു പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്.  കഴിഞ്ഞ വര്ഷം, 'മഴവില്ലിന് എത്രനിറം ' എന്നപേരില്‍ ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തി.  ഈ പുസ്തകങ്ങളെപ്പറ്റി രണ്ടുവാക്കെഴുതട്ടെ. ഇതിലെ ഉള്ളടക്കം ഒരാളുടെ മാത്രം തൂലികയില്‍ നിന്നും ഉടലെടുക്കുന്നതല്ല. ഈ പുസ്തകങ്ങള്‍ അനേകരുടെ വിരല്‍ത്തുമ്പുകളില്‍ നിന്നും   ഭാവനകളില്‍ നിന്നും ഉത്ഭവിക്കുന്നവ മാത്രം. കവിതകള്‍, കഥകള്‍ , ലേഖനങ്ങള്‍. തെറ്റുകള്‍ വന്നേക്കാം എന്ന പേടി ഇവരെ പിന്തിരിപ്പിക്കുന്നുമില്ല
മറ്റൊരു സവിശേഷധ, ഇതൊന്നും ആരും എഴുതുന്നത് പത്തു കാശുണ്ടാക്കാം എന്ന ആഗ്രഹത്തിലോ പ്രസിദ്ധനാകാം എന്ന മോഹത്തിലോ അല്ല. ഇതിന്റ്റെ പിന്നില്‍ എഴുതുന്നവര്‍ മാത്രമല്ല പണം മുടക്കുന്നവര്‍ പുസ്തകം അടിപ്പിക്കുന്നതിന് കേരളത്തില്‍പോയി സമയം ചിലവഴിക്കുന്നവര്‍ അതിനുശേഷം  പുസ്തകങ്ങള്‍ അമേരിക്കയില്‍ എത്തിക്കുക. ഇതെല്ലാം ലാഭേഴ്ച ഇല്ലാതെ നടക്കുന്ന ത്യാഗത്തിന്റ്റെയും സ്‌നേഹത്തിന്റ്റെയും കഥകളാണ്.

ഈ രണ്ടു പ്രസ്ഥാനങ്ങളിലും എല്ലാവരുംതന്നെ ഒരുകൂട്ടായ്മയില്‍ പങ്കുകൊള്ളുന്നു. എല്ലാ മാസവും    ഓരോ   സ്ഥലത്തു കൂടുന്നു. ഇവിടെ പ്രഭാഷകരെ കൊണ്ടുവരാറുണ്ട് എന്നാല്‍ മുഖ്യമായും പലേ സന്നിഹിതരും അവരുടെ കൃതികള്‍ അവതരിപ്പിക്കുന്നു. അവതാരണത്തിനുശേഷം ഇവയെ ഓരോരുത്തരും വിലയിരുത്തുന്നു. സത്യ സന്ധമായിട്ടുള്ള ഈ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും ഒഴുകുന്നു സ്വീകരിക്കുന്നു ഇവിടെ മതമില്ല രാഷ്ട്രീയമില്ല രണ്ടിനേയും വേണ്ടിവന്നാല്‍ കുറ്റവുംപറയും. ഇവിടെ സ്ഥാനമാനങ്ങളുടെ പുറകേ ആരും ഓടുന്നുമില്ലാ വടംവലികളുമില്ല
ഈ വേദികളില്‍ ആര്‍ക്കുവേണമെങ്കിലും വരാം ആരും ഒരു വരിസംഖ്യയും ചോദിക്കുകയുമില്ല ഒരു മെമ്പര്‍ഷിപ്പും നിര്ബന്ധിക്കുന്നുമില്ല. പലപ്പോഴും സംഘാടകര്‍ കീശയില്‍ നിന്നും പണം മുടക്കിയാണ് ഇതിനു വരുന്ന ചിലവുകള്‍ നിര്‍വഹിക്കുന്നത്.

മുകളില്‍ സൂചിപ്പിച്ചല്ലോ ഞങ്ങളുടെ പട്ടണത്തില്‍ മലയാള സാഹിത്യം ഇന്നും ഹരിതരം വാടാതെ നില്‍ക്കുന്നു. ഇതിന്റ്റെ പിന്നിലുള്ള ഒരു രഹസ്യം കൂടി എഴുതാം പലരും എന്നോടു യോജിക്കില്ലായിരിക്കും..'റിട്ടയര്‍മെന്റ്റ് ജീവിതം' ചെറുപ്പത്തില്‍ ഉറങ്ങിക്കിടന്നതും അമേരിക്കയില്‍ ഡോളറിന്റ്റെ പുറകേയുള്ള ഓട്ടത്തില്‍ മറന്നുകിടന്നതുമായ സര്ഗ്ഗശക്തി പലരിലും ഉണര്‍ന്നിരിക്കുന്നു. ഇപ്പോള്‍ സമയവും ഉണ്ട് കയ്യില്‍ പണവുമുണ്ട്. ഇതൊരു നല്ല ഓജസ്സുണര്‍ത്തുന്ന പ്രക്രിയ ആയി കാണണം.

എന്നാല്‍ ഇവിടുത്തെ എല്ലാ എഴുത്തുകാരും പണിയില്ലാതെ വീട്ടില്‍ കുത്തിയിരിക്കുന്നവര്‍ എന്നു ഞാനെഴുതിയെന്നു തെറ്റിദ്ധരിക്കരുതേ എന്നൊരപേക്ഷ. ഇതില്‍ എല്ലാ എഴുത്തുകാര്‍ക്കും അഭിമാനിക്കാം. എന്നിരുന്നാല്‍ത്തന്നെ ഈയൊരു തലമുറ മാറിക്കഴിഞ്ഞാല്‍ വന്നേക്കാവുന്ന അവസ്ഥ അല്‍പ്പം ആശങ്കയും സൃഷ്ടിക്കുന്നു. നാം കാട്ടുന്ന മാതൃക തീര്‍ച്ചയായും പലരും സ്വീകരിക്കും പിന്തുടരും അങ്ങിനെ ആഗ്രഹിക്കാം.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സാസ്


 ഹ്യൂസ്റ്റണ്‍ ടെക്‌സാസ് മലയാള  ഭാഷക്കൊരു താങ്ങ് ( കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ, ഹ്യൂസ്റ്റണ്‍ ടെക്‌സാസ്)
Join WhatsApp News
Bhasa Praami 2017-04-10 01:07:52
Yes, Yes I used to read about this two literary groups and also I know some of them. Look like both are a kind of opposing group. But who is having more popularity or upperhand? I just want to know? Healthy competition is allways good. I heard many literary lovers attend both the groups. But the leaders and some people has some preferences and they only attend their group. The leaders of each group throw mud and stones each other I heard. That is not good. The egos, self praising, self promoting, purchasing awards from India, From USA, covering ponnadas, scarching each other, paid writing, contract writing etc. are not a healthy one. There must be democracy in its activities, I do not mean for just election. But for the funtioning of the actvites also there must be justice. Do not give too much time for office holders or leaders. There mus be equality. Not just discussing about one book for months are not good. People must be ready to accept healthy critisism. Do not always reapeat that I have written, 5 book, I have written 19 books, I organized that I organized first time, this and that. Do not act as if a big person. Be humble.  Up lift your Bhasha. I am poor Bhash Snehi. My command in Malayalam and also in English is very poor. Mostly I am a reader only. But I hate repeated boasting from all sources.
സദ്ഉപദേശം 2017-04-10 06:19:34
ഒരു പുതിയ സംഘടന തുടങ്ങി ഭാഷ അറിയാത്തവർക്ക് വേണ്ടി ഒരു മലയാളം ക്ലാസ്സും സാഹിത്യം അറിയാത്തവർക്ക് വേണ്ടി ഒരു സാഹിത്യ കളരിയും തുടങ്ങ്. അവാർഡും പൊന്നാടയും ഇല്ലാതെ ഒരു സാഹിത്യവും ഇവിടെ വളർന്നിട്ടില്ല. അത് നിറുത്തി സാഹിത്യം നന്നാക്കാം എന്ന് നിങ്ങൾ വിചാരിക്കുന്നത് തെറ്റാണ്. ഇരുട്ടിനെ പ്രകാശം കൊണ്ട് തുരത്തുക. ഇപ്പോൾ നോക്ക് ഇല്ലാത്ത ബഹളം മുഴുവൻ വച്ചിട്ടു ഒരു ലേഖനം എഴുതി. എന്ത് പ്രയോചനം? ആദ്യം വളഞ്ഞ ചിന്തകൾ കളഞ്ഞു നേർവഴി തിരഞ്ഞെടുക്കുക. അപ്പോൾ എല്ലാം ശരിയാക്കാം
വിദ്യാധരൻ 2017-04-10 13:22:07

സൗകര്യം കിട്ടുമ്പോൾ കിട്ടുമ്പോൾ  മലയാള ഭാഷയ്ക്കിട്ടുള്ള ഈ താങ്ങൽ അങ്ങ് നിറുത്തണം. അതിന്റെ നടു ഒടിഞ്ഞുപോം

ചെകുത്താന്റെ കടലിൻറേം
നടുവിൽ മലയാളം കുടുക്കീട്ട്
ഞെരിക്കല്ലേ ജനങ്ങളെ
സരസ്വതി ദേവിയവൾ
വെറുതെ വിടുകവളെ നാം
ബലം കൊണ്ട് വീഴ്ത്താനവൾ
മനുഷ്യ സ്ത്രീ അല്ലെന്നോർത്തിടേണം
ഭവ്യതയോടെ ചെന്ന്
തലകുമ്പിട്ട് നിന്നീടുമ്പോൾ
കരംകൊണ്ട് തലോടിയവൾ
അനുഗ്രഹം ചൊരിഞ്ഞിടും
ഞാനെന്ന ഭാവംമാറ്റി
ഗർവ്വും ആഹന്തയും
ദർപ്പവും പ്രതാപവും
വിലപ്പോവില്ലവളൊട്ടും
പ്രാസാധിക്കില്ല.
വേണ്ട വേണ്ട യുദ്ധം
ഞാനോ നീയോ എന്ന്
വേണ്ടത് കലാശിക്കും
അപകടത്തിൽ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക