Image

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയില്‍ പെസഹായും കാല്‍ കഴുകല്‍ ശുശ്രൂഷയും

ജീമോന്‍ റാന്നി Published on 10 April, 2017
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയില്‍ പെസഹായും കാല്‍ കഴുകല്‍ ശുശ്രൂഷയും
പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏക ദേവാലയമായ ഫ്രസ്‌നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏപ്രില്‍ മാസം 12, 13(ബുധന്‍, വ്യാഴം) തീയതികളില്‍ പെസഹായും കാല്‍കഴുകല്‍ ശുശ്രൂഷയും കൊണ്ടാടുന്നതാണ്.

12 നു ബുധനാഴ്ച വൈകീട്ട് 6 മണിക്ക് പെസഹാ ശുശ്രൂഷകള്‍, കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോദോ റോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

13നു വ്യാഴാഴ്ച വൈകീട്ട് 5.30ന് അഭിവന്ദ്യ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തപ്പെടുന്നു. ഹൂസ്റ്റണിലെ എല്ലാ ഓര്‍ത്തഡോക്‌സ് വൈദികരും കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സന്നിഹിതരായിരിക്കുമെന്ന് ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശ് പ്രത്യാശ പ്രകടിപ്പിച്ചു.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും പെസഹാ കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക മാനേജിംഗ് കമ്മിറ്റിക്കു വേണ്ടി വികാരി റവ.ഫാ. ഐസക്ക് ബി. പ്രകാശ്, സെക്രട്ടരി ഷിജില്‍ തോമസ്, ട്രസ്റ്റി രാജു സകറിയാ എന്നിവര്‍ അറിയിച്ചുള്ളതാകുന്നു.

സെക്രട്ടറി ഷിജില്‍ തോമസ് അറിയിച്ചതാണീ വാര്‍ത്ത.

വാര്‍ത്ത: ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളിയില്‍ പെസഹായും കാല്‍ കഴുകല്‍ ശുശ്രൂഷയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക