Image

പിറവത്തിന്റെ ദുഃഖപുത്രിക്ക് യാത്രാമൊഴി

മനോഹര്‍ തോമസ് Published on 10 April, 2017
പിറവത്തിന്റെ ദുഃഖപുത്രിക്ക് യാത്രാമൊഴി
ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മിഷേല്‍ ഷാജിയുടെ നിര്യാണത്തില്‍ ന്യുയോര്‍ക്കിലെ പിറവം അസോസിയേഷന്‍ അംഗങ്ങള്‍  കേരള സെന്ററില്‍ കൂടി അനുശോചനം രേഖപ്പെടുത്തി .ഒരു ഗ്രാമത്തെ
മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തില്‍ , അകലെയാണെങ്കിലും, വന്നു കൂടിയ ഓരോവ്യക്തിയും ,കണ്ണീരുണങ്ങാത്ത ആ ചെറിയ കുടുംബത്തിന്റെ തീരാവേദനയില്‍ പങ്കാളികളായി. വന്നവരില്‍ പലരും
ഷാജിയുടെയും സൈലമ്മയുടെയും ബന്ധുക്കളോ ,സഹപാഠികളോ, അയല്‍ക്കാരോ അരിക്കുന്നതിനാല്‍ പഴയ സൗഹൃദങ്ങളുടെ വളരെയേറെ കാര്യങ്ങള്‍ അയവിറക്കാനുണ്ടായിരുന്നു .

ഒരു പാട് ആരവങ്ങള്‍ക്കും ,അന്വേഷണങ്ങള്‍ക്കും, ഒടുവില്‍ ബാക്കി വരുന്നത് ഒരു വീടിന്റെ തേങ്ങല്‍ മാത്രമാണ് . മിഷേലിന്റെ വേര്‍പാടിന് ആരുടെയൊക്കെയോ പ്രകോപനങ്ങളും പ്രേരണകളും ,
ഉണ്ടെന്ന് കണ്ടുപിടിച്ചാലും, മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന ആ മകളുടെ  അഭാവം മരണം വരെ നീളുന്ന ഒരു നീറ്റലാണ് .

ആ കനല്‍ വഴികളിലൂടെ നടന്നു പോയ ഒരെളിയ വ്യക്തി എന്ന നിലയില്‍ ഷാജിയുടെയും  സൈലമ്മയുടെയും പ്രാണവേദനയില്‍ ഞാനും പങ്കുചേരുന്നു .

സെക്രട്ടറി വി .യു .പൗലോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു
തുടര്‍ന്ന് അല്ലി പോലോസ്, ആലിസ് വെട്ടിച്ചിറ, പി .ടി . പോലോസ്, ജോസഫ് വെട്ടിച്ചിറ , കുമ്പള തളത്തില്‍ പൗലോസ് , ബേബി കൊളങ്ങായില്‍, പ്രൊ എന്‍ .പി ഷീല, ഈ .എം . സ്റ്റീഫന്‍ എന്നിവര്‍ അനുശോചനം
രേഖപ്പെടുത്തി സംസാരിച്ചു .
പിറവത്തിന്റെ ദുഃഖപുത്രിക്ക് യാത്രാമൊഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക