Image

ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല; പ്രിയദര്‍ശനെതിരെ അരവിന്ദ് സ്വാമി

Published on 10 April, 2017
ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല; പ്രിയദര്‍ശനെതിരെ അരവിന്ദ് സ്വാമി

ദേശീയ പുരസ്‌കാര നിര്‍ണ്ണയത്തെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ് സൂപ്പര്‍ താരം അരവിന്ദ് സ്വാമിയും.  മുരുകദോസുള്‍പ്പെടെയുള്ളവരുടെ പ്രതികരമങ്ങള്‍ക്ക് പിന്നാലെയാണ് അരവിന്ദ് സ്വാമിയുടെ  അഭിപ്രായം വന്നത്.  ഇന്ത്യയിലെ ജൂറി വിചാരണയില്‍ അവസാനത്തെ കേസായിരിക്കും നാനാവതി കേസ്. ഈ ജൂറിയില്‍ നിന്ന് ഇതിലും നല്ലതൊന്നും വരാനില്ല, ക്ഷമിക്കണം അങ്ങനെ തോന്നുന്നുവെന്ന് അരിവിന്ദ് സ്വാമി പറഞ്ഞു.

അക്ഷയ് കുമാറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച റുസ്തം, നാനാവതി കേസിനെ ആസ്പദമാക്കിയുള്ള സിനിമ ആയിരുന്നു. ജൂറി ആളുകളില്‍ പക്ഷപാതമായ നിലപാട് കാണാനായെന്നും അവാര്‍ഡുകളില്‍ കൃത്യമായ സ്വാധീനം ചെലുത്തി. ഇത് നീതിയുക്തമല്ലാത്ത പുരസ്‌കാരമാണെന്നും മുരുകദോസ് വിമര്‍ശിച്ചിരുന്നു.

അക്ഷയ് കുമാറിനും, മോഹന്‍ലാലിനും, പീറ്റര്‍ ഹെയ്‌നും അവാര്‍ഡുകള്‍ നല്‍കിയതാണ് വന്‍ വിവാദത്തിന് വഴി വെച്ചത്. അക്ഷയ് കുമാറും, മോഹന്‍ലാലും പ്രിയദര്‍ശന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നതു തന്നെയായിരുന്നു വിവാദത്തിന് പ്രധാന കാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക