Image

ടേക്ക് ഓഫും റെക്കോര്‍ഡ് കളക്ഷനിലേക്ക്!!

Published on 10 April, 2017
ടേക്ക് ഓഫും റെക്കോര്‍ഡ് കളക്ഷനിലേക്ക്!!

മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ടേക്ക് ഓഫിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാത്രമല്ല, മറ്റ് ഭാഷകളിലെ താരങ്ങളും സിനിമ കണ്ട് അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടുന്ന ചിത്രം ഇതുവരെ ബോക്‌സോഫീസില്‍ ഏറ്റവും വലിയ കളക്ഷന്‍ സ്വന്തമാക്കിയതാണ് റിപ്പോര്‍ട്ട്.

ഇതുവരെ ചിത്രം 20 കോടിയോളം ബോക്‌സോഫീസില്‍ കളക്ട് ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണനാണ്.

പാര്‍വ്വതി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ പാര്‍വ്വതിയുടെ അഭിനയത്തെ പുകഴ്ത്തി പലരും രംഗത്ത് എത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക