Image

ബിന്ദു ജോസഫിന് ഡോക്ടറേറ്റ്

Published on 10 April, 2017
ബിന്ദു ജോസഫിന് ഡോക്ടറേറ്റ്
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ പ്രശസ്തമായ മോണാഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാളിയായ ബിന്ദു ജോസഫിന് ഹെല്‍ത്ത് സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ചു. 2005 ല്‍ നഴ്‌സായി മെല്‍ബണിലെ ഫ്രാങ്ക്സ്റ്റന്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ച ബിന്ദു നഴ്‌സിംഗ് രംഗത്ത് നിരവധി പുരസ്‌കാരങ്ങക്ക് ഉടമയാണ്. 

ഇന്റര്‍നാഷണല്‍ മെല്‍ബണ്‍ ഹെല്‍ത്ത് പ്രസന്േ!റഷനില്‍ ബിന്ദുവിന് പ്രത്യേക പുരസ്‌കാരം ലഭിച്ചിരുന്നു. പെന്‍സുല ഹെല്‍ത്ത് റിസര്‍ച്ച് പുരസ്‌കാരം മൂന്നു തവണയും ബിന്ദു കരസ്ഥമാക്കി. മൊനാഷ് യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് തിസീസ് അവാര്‍ഡും ബിന്ദുവിനെ തേടി എത്തിയിരുന്നു. ഇപ്പോള്‍ മൊനാഷ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയായും പെന്‍സുല ഹെല്‍ത്തില്‍ ഫ്രാങ്ക്സ്റ്റന്‍ ഹോസ്പിറ്റലില്‍ എഡ്യൂക്കേറ്റര്‍ ആയും പ്രവര്‍ത്തിക്കുന്നു. 

മെല്‍ബണിലെ കോന്‍ബേനില്‍ താമസിക്കുന്ന കോട്ടയം മോനിപ്പള്ളി വെള്ളാരംകുഴിയില്‍ കിഷോര്‍ ജോസിന്റെ ഭാര്യയാണ് ബിന്ദു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. 

ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ തോമസ് ചാഴിക്കാടന്‍, സ്റ്റീഫന്‍ ജോര്‍ജ്, ജോസ് പുത്തന്‍കാല എന്നിവര്‍ ടെലിഫോണിലൂടെ ബിന്ദുവിന് ആശംസകള്‍ നേര്‍ന്നു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക