Image

ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം

Published on 10 April, 2017
ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം
   മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണും മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിച്ച ഓള്‍ ഓസ്‌ട്രേലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല പരിസമാപനം. 

ഏപ്രില്‍ ഒന്നിന് ബന്ദൂര ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന ടൂര്‍ണമെന്റ് ചാപ്ലിന്‍ ഫാ. തോമസ് കുന്പുക്കല്‍ ഉദ്ഘാടനം ചെയ്തു. ഓസ്‌ടേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇരുപത്തിയഞ്ച് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ സിജു അലക്‌സ് വടക്കേകര ജോ മുരിയന്മാലില്‍ സംഖ്യം ജേതാക്കള്‍ക്കുള്ള ജോസഫ് കണ്ടാരപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും 501 ഡോളറും സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ബേബി ലൂക്കോസ് പുത്തന്‍പുരക്കല്‍ മെമ്മോറിയല്‍ ട്രോഫിയും 251 ഡോളറും ജിനോ കുടിലില്‍ ജോമോന്‍ കളരിക്കല്‍ സഖ്യം സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മറിയക്കുട്ടി ഒക്കാട്ടു മെമ്മോറിയല്‍ ട്രോഫിയും നൂറ്റിയൊന്ന് ഡോളറും ലാന്‍സ് വരിക്കാശേരി അലന്‍ ജോസഫ് സഖ്യം സ്വന്തമാക്കി. െ്രെപസ് സ്‌പോണ്‍സോഴ്‌സായ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ബൈജു ഓണിശേരിയില്‍, സ്‌റ്റെബിന്‍ ഒക്കാട്ട് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വനിതാ വിഭാഗം ഡബിള്‍സില്‍ ജെറിന്‍ എലിസബത്തും മീനു പീറ്ററും ജേതാക്കള്‍ക്കുള്ള ട്രോഫിയും നൂറ്റിയൊന്ന് ഡോളറും സ്വന്തമാക്കി. രണ്ടാം സ്ഥാനം നേടിയ അനു ജിക്‌സി കുന്നംപടവില്‍ സഹോദരികള്‍ ട്രോഫിയും അന്പത്തിയൊന്നു ഡോളറും കരസ്ഥമാക്കി. സ്‌പോണ്‍ര്‍മാരായ അലന്‍ സോജി, ജിബു സ്‌റ്റേനി ദന്പതികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

ന്ധമൈ ലോണ്‍സ്’ മോര്‍ട്ടഗേജ് അഡ്വൈസേഴ്‌സ് മെഗാ സ്‌പോണ്‍സറായ ഇവന്റില്‍ നിന്ന് ലഭിച്ച എല്ലാ ലാഭവും മിഷന്റെ ചാരിറ്റി പ്രോജക്ടായ 'ഹോം ഫോര്‍ ദി പൂവര്‍’ ന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒപ്പം ഒന്നാം സമ്മാന ജേതാക്കളും മൂന്നാം സമ്മാന ജേതാക്കളും അവരുടെ സമ്മാന തുകയും പ്രോജക്ടിന് സംഭാവന നല്‍കി.

എംകെസിസി പ്രസിഡന്റ് സജി ഇല്ലിപ്പറന്പില്‍, ബാഡ്മിന്റണ്‍ കോഓര്‍ഡിനേറ്റര്‍ ഷിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക