Image

മലയാളി സംഗമത്തിന് ഉജ്ജ്വല സമാപനം

Published on 10 April, 2017
മലയാളി സംഗമത്തിന് ഉജ്ജ്വല സമാപനം
റിയാദ്: നേരും നെറികേടും ആത്യന്തികമായി വ്യവഛേദിക്കാനുതകുന്ന ശരിയായ വിശ്വാസത്തിന് മാത്രമേ നന്മക്ക് ഊന്നല്‍ നല്‍കുന്ന മനുഷ്യനെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് റിയാദ് ന്യൂസനയ ജാലിയാത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മലയാളി സംഗമം അഭിപ്രായപ്പെട്ടു. 

ഓള്‍ ഇന്ത്യാ മെഡിക്കല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. പി.കെ. കുട്ടി വളാഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. നേരറിയുക മനുഷ്യനാകുക എന്ന സംഗമത്തിന്റെ പ്രമേയം യാന്പു അല്‍മനാര്‍ സ്‌കൂള്‍ സീനിയര്‍ മാനേജര്‍ ഷൈജു എം. സൈനുദ്ദീന്‍ അവതരിപ്പിച്ചു. ന്ധവ്യക്തിത്വ വികസനം; വസ്തുതകളും സാധ്യതകളും’ എന്ന വിഷയത്തില്‍ ഡോ. കെ.ആര്‍. ജയചന്ദ്രന്‍ ക്ലാസെടുത്തു. വിവിധ സംഘടനാ പ്രതിനിധികള്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് ഫോക്കസ് റിയാദ് ഒരുക്കിയ ദി മെസേജ് എക്‌സിബിഷന്‍ ശ്രദ്ധേയമായി. 

റിയാദിലെ പ്രമുഖ 22 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തില്‍ റിയാദ് ടാക്കീസ് ജേതാക്കളായി. റണ്ണര്‍ അപ്പിനുള്ള ട്രോഫി റെഡ് അറേബ്യയും കരസ്ഥമാക്കി. ജാലിയാത്ത് ദഅവ വിഭാഗം തലവന്‍ ഷെയ്ഖ് അബ്ദുറഹീം ഇബ്‌നു മുഹമ്മദ് അല്‍ മുഹൈനി ടീമുകളുമായി പരിചയപ്പെട്ടു. ബാബു പൂന്തോട്ടം, അഫ്‌സല്‍, ഫഹദ്, ബഷീര്‍ വാഴക്കാട്, അനില്‍, ഹനീഫ, വിജയന്‍, ഷാഹുല്‍, അസീസ്, സിജോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷാജഹാന്‍ ചളവറ, ആനന്ദ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക