Image

മസ്‌കറ്റില്‍ സ്‌റ്റേജ് ഷോ 'സ്പാര്‍ക്’ 21ന്; തമന്നയും രഞ്ജിനിയും പങ്കെടുക്കും

Published on 10 April, 2017
മസ്‌കറ്റില്‍ സ്‌റ്റേജ് ഷോ 'സ്പാര്‍ക്’ 21ന്; തമന്നയും രഞ്ജിനിയും പങ്കെടുക്കും
      മസ്‌കറ്റ്: പ്രമുഖ നൃത്ത സംഗീത കലാലയമായ രാജേഷ് മാസ്‌റ്റേഴ്‌സ് ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നു. 'സ്പാര്‍ക്’ എന്ന പേരില്‍ ഏപ്രില്‍ 21ന് ഖുറം ആംഫി തിയേറ്ററില്‍ നടത്തുന്ന സ്‌റ്റേജ് ഷോയില്‍ തെന്നിന്ത്യന്‍ നടി തമന്നയുള്‍പ്പെടെ അഞ്ചു പ്രശസ്ത നടിമാര്‍ നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നു. 

സിജ റോസ്, ബഡായി ബംഗ്ലാവ് ഫെയിം ആര്യ രോഹിത്, താര, ഇനിയ, അര്‍ച്ചന സുശീലന്‍ എന്നീ പ്രമുഖ തെന്നിന്ത്യന്‍ നടിമാരെ കൂടാതെ ഗായകരായ ശ്രീനാഥ് നായര്‍, ലക്ഷ്മി ജയന്‍ എന്നിവരും ഹാസ്യ കലാകാരന്മാരും ചേര്‍ന്ന് മൂന്നു മണിക്കൂറോളം കലാപരിപാടികള്‍ അവതരിപ്പിക്കും. അവതരണ കലയില്‍ തന്േ!റതായ ശൈലിയിലൂടെ പ്രശസ്തയായ രഞ്ജിനി ഹരിദാസാണ് അവതാരിക.

നിരവധി പരിപാടികള്‍ നടത്തി അനുഭവ സന്പത്തുള്ള ക്ലാപ്‌സ് ഇവന്റ്‌സ് ആണ് പരിപാടി ഒരുക്കുന്നത്.

പത്താം വാര്‍ഷികാഘോഷത്തിന്റെ അദ്ഭുത പൂര്‍വമായ വിജയമാണ് ഇത്തരമൊരു സ്‌റ്റേജ് ഷോ ഒരുക്കാന്‍ തങ്ങള്‍ക്കു പ്രചോദനവും ആത്മവിശ്വാസവും പകര്‍ന്നതെന്നു ആര്‍ഡിഐ പ്രതിനിധികളായ രാജേഷ് മാസ്റ്ററും രഞ്ജിനിയും പറഞ്ഞു. പ്രേക്ഷക ഹൃദയങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുള്ള താരങ്ങള്‍ അണിനിരക്കുന്ന സ്‌റ്റേജ് ഷോ ചരിത്രത്തിലെ സുപ്രധാന ദിനമായിരിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക