Image

ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് കിക്ക് ഓഫ് സമ്മേളനം

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍ Published on 10 April, 2017
ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് കിക്ക് ഓഫ് സമ്മേളനം
ഹൂസ്റ്റണ്‍: ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് ഹൂസ്റ്റണ്‍ ചാപ്ടറിന്റെ എക്‌സിക്യൂട്ടീവ് യോഗം സ്റ്റാഫോഡിലുള്ള ദേശീ റെസ്റ്റോറന്റില്‍ വച്ച് ഏപ്രില്‍ മാസം ഒന്‍പതാം തീയതി കൂടുകയുണ്ടായി. ആഗസ്റ്റില്‍ചിക്കാഗോയില്‍ നടക്കുന്നനാഷണല്‍ കണ്‍വന്‍ഷനില്‍ കഴിയുന്നത്ര അംഗങ്ങളെ പങ്കെടുപ്പിക്കുവാനും നാഷണല്‍ കമ്മറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഈ മാസം ഇരുപത്തിമൂന്നാം തീയതി കിക്കോഫ് സമ്മേളനം നടത്തുവാനും തിരുമാനിച്ചു. 

ഏപ്രില്‍ 23ന് ഞായറാഴ്ച ഉച്ചക്ക് 12  മണിക്ക് ഷു
ഗര്‍ലാന്‍ഡിലുള്ള മാരിയറ്റ് ഹോട്ടലില്‍ 
വച്ച് കൂടുന്ന യോഗത്തിന്‍ നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ ഉള്‍പ്പെടുന്ന ദേശീയ നിര്‍വാഹണ സമിതി അംഗങ്ങളേയുംപങ്കെടുപ്പിക്കുവാന്‍ യോഗം
തീരുമാനിച്ചു. ഇതിനു മുമ്പു അമേരിക്കയുടെ വിവിധനഗരങ്ങളില്‍ നടന്ന ദേശീയ കണ്‍വന്‍ഷനുകളിലെ അനുഭവങ്ങള്‍ പങ്കുവച്ച് ചിക്കാഗോയില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വാന്‍ വിജയമാക്കുവാന്‍ കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുവാനുംകമ്മറ്റി തീരുമാനിച്ചു.

ഡോ. ജോര്‍ജ് കാക്കനാടന്‍, അനില്‍ ആറന്‍മുള, ശങ്കരന്‍ കുട്ടി, ജോയ്‌സ് തോന്ന്യാമല , ജോയി തുമ്പമണ്‍ എന്നിവര്‍ പങ്കെടുത്ത കമ്മറ്റി 8 മണിയോടെ സമാപിച്ചു.

ഇന്‍ഡ്യാ പ്രസ്സ് ക്ലബ്ബ് കിക്ക് ഓഫ് സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക