Image

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 11 April, 2017
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്റിന്റേയും (ഐ.എന്‍.ഒ.സി) കോട്ടയം അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ ഏഴാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7.30-നു അസന്‍ഷന്‍ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു ഐ.എന്‍.ഒ.സി ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കി. കുര്യന്‍ രാജന്‍ അധ്യക്ഷ പ്രസംഗവും സ്വാഗതവും ആശംസിച്ചു.

കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി കൊട്ടാരത്തില്‍, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ, നാഷണല്‍ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, കോട്ടയം സി.എം.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ദാനിയേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐ.എന്‍.ഒ.സിയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സജി കരിംകുറ്റി, യോഹന്നാന്‍ ശങ്കരത്തില്‍, ജോയിന്റ് ട്രഷറര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട് എന്നിവര്‍ ചേര്‍ന്ന് ലിബര്‍ട്ടി ബെല്ലിന്റെ ഫലകം നല്‍കി ആദരിച്ചു. കോട്ടയം അസോസിയേഷനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജോസഫ് മാണി, ട്രഷറര്‍ ഏബ്രഹാം ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഫലകം നല്‍കി എം.എല്‍എയെ ആദരിച്ചു.

തുടര്‍ന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയെ അധികരിച്ച് സംസാരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയിലേയും കേരളത്തിലേയും ജനങ്ങളെ ഒരു കുടക്കീഴില്‍ നിര്‍ത്തി ഭരണം നടത്താന്‍ സാധിക്കുകയുള്ളുവെന്നു ഓര്‍മ്മിപ്പിച്ചു. തനിക്ക് നല്‍കിയ സ്വീകരണത്തിനു നന്ദി പറയുകയും സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ഫ്‌ളവേഴ്‌സ് ടിവിയ്ക്കുവേണ്ടി ജീമോന്‍ ജോര്‍ജ്, റോജിഷ് ശാമുവേല്‍ എന്നിവര്‍ പ്രോഗ്രാം കവര്‍ ചെയ്തു. വിന്‍സെന്റ് ഇമ്മാനുവേല്‍ (ഏഷ്യാനെറ്റ്), ഏബ്രഹാം മാത്യു (മലയാളം വാര്‍ത്ത ചീഫ് എഡിറ്റര്‍), ജോജോ കോട്ടൂര്‍ (സംഗമം),പ്രിന്‍സ് മാഞ്ഞൂരാന്‍, ജോസ് ചേന്നിക്കര എന്നിവര്‍ പങ്കെടുത്തു. സുമോദ് ജേക്കബ് ഫോട്ടോഗ്രാഫിയും, മല്ലു കഫേ ഉടമ ജോണ്‍ മാത്യു ഡിന്നറിന്റെ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (ഐ.എന്‍.ഒ.സി പ്രസിഡന്റ്) 610 328 2008, സന്തോഷ് ഏബ്രഹാം (ഐ.എന്‍.ഒ.സി സെക്രട്ടറി) 215 605 6914, ഫിലിപ്പോസ് ചെറിയാന്‍ (ഐ.എന്‍.ഒ.സി ട്രഷറര്‍) 215 605 7310, സജി കരിംകുറ്റി (ഐ.എന്‍.ഒ.സി വൈസ് പ്രസിഡന്റ്) 215 385 1963, യോഹന്നാന്‍ ശങ്കരത്തില്‍ (ഐ.എന്‍.ഒ.സി വൈസ് പ്രസിഡന്റ്) 215 778 0162.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്ക് ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക