Image

പീഢാനുഭവസ്മരണകള്‍ (ഇ.വി.പി)

Published on 11 April, 2017
പീഢാനുഭവസ്മരണകള്‍ (ഇ.വി.പി)
യഹൂദ കലണ്ടര്‍ കണക്കാക്കിയാല്‍, ഉല്പത്തിയിലെ മനുഷ്യ സൃഷ്ടിക്കുശേഷം 3788 വര്‍ഷം പിന്നിട്ടാണ് - യേശുവിന്റെ കുരിശുമരണം.. 2017 വര്‍ഷങ്ങള്‍ അനുസ്മരിക്കപ്പെട്ട കഷ്ഠാനുഭവ സ്മരണയില്‍ മിഴി നിറഞ്ഞ് ഏതാണ്ട് 58-തലമുറകള്‍! കാല്‍വരികുന്നിലേക്കുള്ള നസ്രത്തിലെ യേശുവിന്റെ പീഡാനുഭവ യാത്രയില്‍ സംഗമിച്ച നിരവധി ധാരകളുണ്ടല്ലോ. സ്വതന്ത്രചിന്തയുടെ ഭൂതകണ്ണാടി വെച്ച് പിറകോട്ടു നക്കിയാല്‍ അസാധാരണ - ധാരകള്‍ ഒഴുകി വരുന്നത് കാണാം. ജീവിതകാലം അന്വേഷണാത്മക ആത്മാന്വേഷണത്തിന് നീക്കിവെച്ചവര്‍ ചുരുക്കം. Gordon Johnson നെപ്പോലുള്ളവര്‍ - വിരളം നമ്മുടെയിടയില്‍ (The Jesus Conspiracy) കാല്‍വരിയിലേക്കുള്ള യേശുവിന്റെ കഷ്ഠാനുഭവയാത്ര - സംവിധാനം ചെയ്തവരാരാണ് - ദുഃഖവെള്ളിയുടെ ചിന്താവിഷയം ഈവിധമാകുമ്പോഴേ - യേശുവിനെ - മനസ്സില്‍ വരച്ച് പൂര്‍ത്തിയാക്കാന്‍ കഴിയൂ.

പദകാണ്ഡപഠനം - അഥവ - എറ്റിമോളജി പ്രകാരം - യേശു (Yeshu) എന്ന പദത്തിന് യഹോവ രക്ഷകന്‍ എന്നാണ് അര്‍ത്ഥം. യിസ്രായേലിന്റെ ചരിത്രം ഇത്രയും നോബിള്‍ ആയ ഗുരുവിനെ-പ്രവാചകനെ കണ്ടിട്ടില്ല. എന്തുകൊണ്ടി രക്ഷകനെ - സ്വന്തം മതം അറപ്പും, വെറുപ്പും കലര്‍ത്തി - യൗവ്വനത്തില്‍ കുരിശില്‍ തറച്ചത്. Scribe College നിന്ന് Graduate ചെയ്യാത്തതുകൊണ്ടോ- ആശാനില്ലാതെ കളരിക്കുപുറത്ത് കളം വരച്ചതു കൊണ്ടോ, മനുഷ്യത്വം തന്റെ Manifesto എന്ന് പ്രഖ്യാപിച്ചതുകൊണ്ടോ - എന്തുകൊണ്ടവന്‍ ഇത്ര കഠിനമായ അബോമിനേഷന് വിധേയനായി? അവനെ വെറുത്ത ഗുരുക്കന്മാര്‍, അവനെ കെണിയില്‍ പൂട്ടാന്‍ ആഗ്രഹിച്ച പുരോഹിതര്‍, അവനെ ഒറ്റികൊടുത്ത ഗലീലവിരുദ്ധ ശിഷ്യന്‍, അവനെ ക്രൂശിക്ക എന്നട്ടഹസിച്ച ജനാധിപത്യം, അവനെ വിസ്തരിച്ച ന്യായാധിപര്‍, അവനോടൊപ്പം മരിച്ച കള്ളന്മാര്‍, അവനുവേണ്ടി കരഞ്ഞ് ശുശ്രീഷിച്ചവര്‍ പിന്നെ - ആരോ! കണ്ണാടി നോക്കുക - യേശുവിന്റെ കഷ്ഠാനുഭവ യാത്രയില്‍ - കണ്ടുമുട്ടിയവരും പങ്കെടുത്തവരും ഇന്നും നമ്മുടെ പഠനത്തില്‍ അതിശയത്തോടെ ആഗമിക്കുന്നവര്‍.

ക്രൂശിത യേശുവില്‍ പഞ്ച മുറിവുകള്‍ നമുക്ക് കാണാം. മറ്റ് മുറിവുകള്‍ ഉണ്ടായിരുന്നു പ്രധാനം 5. യേശുവിനെ വെറുത്തവരില്‍ പ്രഥമ സ്ഥാനം - യഹൂദമതത്തിലെ ഗുരുക്കന്മാര്‍ക്ക് ചേരും. സുവിശേഷത്തില്‍ പരിശനും സാദൃക്യനും - യേശുവിന്റെ പരിഹാസത്തിന് അഞ്ചിടത്ത് പ്രധാനമായും പാത്രമായി, മോശയുടെ ഇരിപ്പിടത്തില്‍ സാദൃക്യനെയും പരിശനെയും പ്രതഷ്ഠിക്കുന്നത്, പൗരഹിത്യത്തിന്റെ വെറുപ്പിന് പ്രധാന കാരണം. യഹൂദ മതത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരെ, വെളളതേച്ച ശവകല്ലറയോടും, നിഷ്ഠാഭ്രാന്തന്മാരുടെ (Purition) ധാര്‍മ്മിക ബോധം ചോദ്യം ചെയ്യുകയും അവര്‍ സങ്കോച സംസ്കാരത്തിന്റെ സാര്‍വ്വത്രിക പ്രതിനിധികളെന്നും അവന്‍ ധ്വനിപ്പിച്ചു. അന്ധനായ മാര്‍ക്ഷദര്‍ശി, എന്നാകുമ്പോള്‍ അതൊരു മുറിവായി മാറുന്നു. മുഖത്തുനോക്കി ഹിപ്പോക്രാറ്റ്‌സ് എന്ന് വിമര്‍ശിക്കുമ്പോള്‍ - പ്രശ്‌നം - ഗുരുതരമായി മാറി. ഭരണവും പൗരോഹിത്യവും ഒരുമിച്ചപ്പോള്‍ യേശു പോലും കുരിശില്‍. പിന്നെ നമ്മുടെ കാര്യം പറയണോ.

Priest paid, and priest ridden എന്നൊരു പ്രയോഗമുണ്ട്. യേശുവും ഇതിനിരയായി. ദാവിദ് രാജാവിന്റെ കാലത്ത് പുരോഹിത കാഴ്ചപ്പാടുകളില്‍ തീവ്രത കലര്‍ത്തി സാദോക്ക് പുരോഹിതന്‍ (Zadok) ആരംഭിച്ചതിന്റെ വളര്‍ച്ചയാണ് - യേശുവിന്റെ കാലത്തെ സാദൃക്യര്‍. ഇവരുടെ പോളിസി (only for us) എന്നാണ് വിശേഷിപ്പിക്കപ്പെട്ടതും. റോമിന്റെ ഭരണത്തിന്റെ കുടകീഴില്‍ നിന്നവര്‍ രമിച്ചു. ഹന്നാവും കയ്യാപ്പാസും - അവരുടെ ഉന്നതകോടതിയിലെ അവസാന വാക്ക് ഇവിടെ പുരോഹിത ഏകാധിപത്യം - നസ്രത്തിലെ hot - Go - Speler നുമായി ഏറ്റുമുട്ടുന്നത് സ്വാഭാവികം. സിനാപ്റ്റിക് സുവിശേഷം 9 പ്രാവശ്യം സാദൃക്യനെ പരാമര്‍ശിക്കുന്നുണ്ടല്ലോ. ഗലീലാക്കാരന്റെ ദേവാലയ ശുദ്ധീകരണം അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം. ഭരണം വിട്ടൊരുകളി ചിന്തിക്കാന്‍ സാദൃക്യനാവില്ല - അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി - യേശുവിനെ ഒഴിവാക്കുകയെന്ന മിനിമം പരിപാടിയില്‍ സാദൃക്യനും പരിശനും ഒരുമിച്ചു. അവരുടെ പ്രകടനപത്രിക - ഒറ്റവാചകത്തില്‍ നമുക്ക് വായിക്കാം. എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുക. ഇതൊരു സുവിശേഷമാകുമെന്ന് അവര്‍ ചിന്തിച്ചിരുന്നില്ല.

ഒറ്റുകാരന് ഒരു ശത്രുവുണ്ടോ ? വിശ്വസ്തതന്‍ ഒറ്റുകാരന്റെ ശത്രുവാകുന്നു. അവനെ ഞാന്‍ കാട്ടിതരാം. യൂദാസിന്റെ വാക്കുകള്‍. യൂദാസാണ് യേശുവിനെ നമുക്ക് പൂര്‍ണ്ണതയോടെ കാട്ടി തരുന്നതും! ഏവര്‍ക്കും യൂദാ വെറുക്കപ്പെട്ടവന്‍. യൂദാ ഒറ്റിയില്ലായിരുന്നെങ്കില്‍ മറ്റൊരുവന്‍ രംഗത്തുവരും. ബൈബില്‍ പുതിയ നിയമത്തില്‍ തികച്ചും അവ്യക്തത നിറഞ്ഞ ഒരു കഥാപാത്രമാണ് യൂദ. യൂദായെ തിരിച്ചറിയാന്‍ കിരിയാത്ത് ധരിച്ചിരുന്ന കട്ട് പിസ് തുണിയുമല്ലാതെ അധികമൊന്നും ആരുടെ കയ്യിലും തങ്ങിയിട്ടില്ല. യൂദാ അവസാനം - ചേര്‍ക്കപ്പെട്ട ശിഷ്യന്‍ - യേശു ഉള്‍പ്പെടെ 12 എന്ന സംഖ്യ 13 ആയി. 13 ഐശ്വര്യം നഷ്ടമായ അക്കം. യേശുവിന് യൂദായെ അറിയാം-(John 6:64) യൂദായുടെ "ഗുണ' മെന്നാല്‍ അവന്‍ ഉടമയുടെ സമ്പാദ്യത്തില്‍ നിന്ന് അല്പം തോണ്ടിയെടുക്കും. (Embezzler) മറ്റൊന്ന് ചെറുകളവ് കാട്ടുന്നവന്‍ (Pilfering) യൂദായില്‍ കാണുന്ന പാപം അമിത ധനേച്ഛ അഥവ ഐവരസ്. സ്‌നേഹത്തിന്‍ സിംബല്‍ ആയ ചുംബനത്തെ - പൂര്‍ണ്ണമായി യൂദാ വ്യഭിചരിച്ചു. ഞാന്‍ ആരെ ചുംബിക്കുന്നവോ - അവനാണവന്‍! പിടിക്കപ്പെട്ട യേശുവിനെ - അവന്‍ പിന്‍തുടര്‍ന്നു. സംഭവിക്കുന്നത് മനസ്സിലാക്കാന്‍. സന്നിദി സംഘത്തിന്റെ യോഗത്തിന് പുറത്ത് കാത്തുനിന്നു. സമര്‍പ്പിക്കപ്പെടുന്ന - യേശു അവനെ ഭാരപ്പെടുത്തി - അവന് കാര്യം പിടികിട്ടി - യേശു അത്ഭുതം കാട്ടി - രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല. കീഴടങ്ങുന്ന യേശു. അവന്റെ കാല്‍ക്കുലേഷന്‍സ് - കലക്കികളഞ്ഞു. കയ്യില്‍ എന്തുകൊണ്ട് കയറുകരുതിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല - ഒരു നിശ്ചയം എന്ന് കരുതുക ഒറ്റുപണം തിരികെ കൊടുക്കാന്‍ അവനൊരുങ്ങി. അവരുടെ പരിഹാസ തിരസ്ക്കരം - യൂദായിലെ വൈരാഗ്യം ഉണര്‍ത്തി. പുറംതിരിഞ്ഞു നടന്ന സാദൃക്യന്റെ മുതുകില്‍ അവന്‍ 30 കാശ് എറിഞ്ഞു വെളളിക്കാശിന്റെ കിലുക്കം - നാം കേള്‍ക്കുന്നു. യേശുവിനു യൂദാ ഒരു പാഠമായിരുന്നു - ശിഷ്യരൊക്കെ വ്യത്യസ്തരെന്ന് ഗുരുക്കന്മാര്‍ തിരിച്ചറിയണം. കുരിശിലെ യേശുവിന്റെ പ്രാര്‍ത്ഥനയില്‍ യൂദാ രക്ഷപ്പെടുമോ ? ഞാന്‍ യൂദാക്ക് രക്ഷയുണ്ടെന്ന് വിശ്വസിക്കുന്നു.

ഒരു ജനക്കൂട്ടത്തിന് കുരിശിലെന്തുകാര്യം ? അവനെ ക്രൂശിക്ക - ജനക്കൂട്ടം അട്ടഹസിച്ചു. സാദൃക്യനും പരിശനുമൊക്കെ ഉയര്‍ത്തിയ ഈ മുദ്രാവാക്യം - കേള്‍ക്കുമ്പോള്‍ - കുരിശിക്കാന്‍ എന്തിന് ജനാധിപത്യം അതൊരു ഫിക്കിള്‍ ക്രൗവുണ്ടായിരുന്നില്ലെ (Fickle crowd) കൂലിക്ക് വിളിക്കുന്ന കൂട്ടം. മാറത്തടിക്കാനും മാറില്‍ കുത്താനും എന്നും ആളെ കിട്ടും, കാശുവേണം. ഓശാനയിലെ ജനക്കൂട്ടം കാലുമാറിയെന്ന് പ്രസംഗിക്കുന്ന കടിഞ്ഞൂല്‍ പൊട്ടന്മാര്‍ ഇന്ന് നിരവധിയുണ്ട്. ഓശാനയിലെ ജനം - ഹൃദയം തുറന്നവരും, സാധാരണ മനുഷ്യരും, ഗലീലക്കാരുമായിരുന്നു. യെറുശലേം കൗണ്ടിയില്‍ നിന്നാരുമില്ലായിരുന്നു ! യെറുശലേമിന്റെ തെരുവില്‍ നിന്ന് കൂലിക്കിറക്കിയ ജനക്കൂട്ടം! പീലാത്തോസിന്റെ പ്രെക്‌റ്റോറിയത്തിന്റെ, വരാന്ത നിറക്കാന്‍, കൂടിയാല്‍ 150 പേര്‍ വേണം.

ഈ നാടകത്തിന്റെ പ്രഭാത രംഗത്തിലാണ് - അവനെ വിധിച്ച പ്രധാന ന്യായാധിപനെ നാം കാണുന്നത്. യേശുവിനെ ഞാന്‍ എന്തു ചെയ്യണമെന്ന് അയാള്‍ ചോദിക്കുന്നു. (യേശുവിന്റെ കുരിശില്‍ തറക്കലിന്റെ നടപടിക്രമങ്ങള്‍ തെറ്റായിരുന്നു എന്ന് - 1964-ല്‍ യഹൂദമതനേത്വത്വം പരസ്യമായി സമ്മതിച്ചിരുന്നു കടപ്പാട് മാതൃഭൂമി ആഴ്ചപതിപ്പ്- ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുന്നതിന് മുമ്പ്) വിചാരണ (Trail)എന്ന വാക്ക് ഇതിലെ നടപടിക്രമങ്ങള്‍ക്ക് ചേരുമോ ? അറസ്റ്റ് മുതല്‍ - കുരിശില്‍ തറക്കുന്നതുവരെ സമയം മൊത്തം എട്ട് മണിക്കൂര്‍. 6 മണിക്കൂര്‍ കൊണ്ട് 5 ഇടങ്ങളില്‍ 4 പേര്‍ വിചരാണ ചെയ്തു. ഒരാള്‍ രണ്ട് പ്രാവശ്യം. സാക്ഷി മൊഴികളില്‍ വൈരു ദ്ധ്യം വ്യക്തമായിരുന്നു. രാത്രി വിചാരണ നിയമവിരുദ്ധമായിട്ടും ഹന്നായും കയ്യാപ്പായും അതു ചെയ്തു. അവസാനം സത്യമതത്തിന്റെ സാക്ഷിയാവന്‍ - പീലാത്തോസെന്ന - സിനിക്കിന്റെ (cynic) - മുന്നില്‍ ആര്‍ക്കും വേണ്ടാത്തവനായി - തല കുനിച്ചു നിന്നു. എന്താണ് സത്യമെന്ന് അയാള്‍ ചോദിച്ചു. സത്യം മൗനമായിരുന്നു. മൗനം സത്യമാകുന്നു എന്ന് നാം ചിന്തിക്കുക. യഹൂദന്റെ ആരോപണങ്ങള്‍ അയാള്‍ വിശ്വസിച്ചിരുന്നില്ല - യഹൂദരെ അയാള്‍ വെറുത്തിരുന്നു. സീസറിന് ഒരു ബദല്‍ - യേശുവെന്ന ഗലീലാക്കാരനല്ലെന്ന് ആവില്ലെന്നും അയാള്‍ക്കറിയാം. കുറ്റവാളിയുടെ മാന്യത, സമീപനം എല്ലാം അയാളില്‍ ചൂണ്ടപോലെ കൊളുത്തി. ഭാര്യയുടെ സ്വപ്നം അയാളിലെ Perplexity ഉയര്‍ത്തി വിട്ടയക്കാന്‍ ഒരു ശ്രമം - അയാളിലെ സംഘര്‍ഷം എല്ലാ ന്യായാധിപരിലും മനുഷ്യരിലുമുണ്ട്. അത് ആത്മീയമോ ഭൗതികമോ ആകാം. അവസാനം അയാള്‍ കൈ കഴുകി. പീലാത്തോസിന്റെ വീക്കനസ് എല്ലാ മനുഷ്യരിലുമുണ്ട് - നമ്മുടെ പരിസരങ്ങളില്‍ ഇവര്‍ക്കാണ് ഭൂരിപക്ഷം. സ്വന്തം ഭാര്യക്ക് പോലും നീതി കൊടുക്കാത്ത ന്യായാധിപര്‍! അയാളുടെ മുന്നിലെ കുറ്റവാളിയെക്കുറിച്ച് ഇങ്ങനെ അയാള്‍ ചിന്തിച്ചുകാണും - കന്യകയില്‍ ജനിച്ചവന്‍ തന്റെ വിധിയില്‍ സഹനം സഹിച്ച്, കുരിശില്‍ തറക്കപ്പെട്ടു - മരിച്ചു - അടക്കപ്പെട്ടു. അല്പം കാലത്തിനകം - ശമരിയന്‍ കലാപത്തില്‍ സ്ഥാനം നഷ്ടമായി - അയാള്‍ ആത്മഹത്യ ചെയ്തുവെന്ന് ചരിത്രത്തില്‍ നാം വായിക്കുന്നു. മനസ്സാക്ഷിയോട് ശുഭരാത്രി പറയാന്‍ കഴിയാത്ത എത്രയോ ന്യായാധിപന്മാര്‍ - ചരിത്രത്തിന്റെ ഇടനാഴികളില്‍ കൈ കഴുകി പുറം തിരിയുന്നു.
അവനോടൊപ്പം മരിച്ച കുറ്റവാളികള്‍ - വ്യത്യസ്തരായിരുന്നു. യേശു എവിടെയും ഈ ഭൂമിയില്‍ തനിച്ചായിരുന്നില്ല. മരണത്തിലും കൂട്ടുണ്ടായിരുന്നു. കുരിശുമരണ കാഴ്ചകള്‍, ഗോഗുല്‍ത്തായുടെ താഴ്‌വാരത്തു കൂടി പോകുന്നവര്‍ കാണുന്ന സാധാരണ കാഴ്ച. മൂന്ന് മനുഷ്യര്‍ - മൂന്ന് കുരിശുകല്‍. പൊടിപടലം, അവ്യക്തമായ നഗ്നത, പീഡനം, രോധനം, മരണകരച്ചില്‍, മരണ പിടച്ചില്‍. എന്തുകൊണ്ട് യേശുവിനെ - രണ്ട് തസ്കരന്മാരൊടൊപ്പം ക്രൂശിച്ചു. ആകസ്മികമോ - അല്ലെന്ന് പഴയ നിയമം പറയുന്നു - എന്തുകൊണ്ട് സ്ത്രീകളായില്ല. അപ്പോള്‍ കുരിശിലെ സംവാദം, കാഴ്ച നമുക്ക് നഷ്ടമാകും. സ്ത്രകളെ കുരിശിലേക്കഭിമുഖമായി തറക്കുന്നാണ് രീതി. യേശുവിന്റെ ശത്രുക്കളുടെ ക്രൂരത, ബുദ്ധി, പ്രതികാരം, അനവധി ചിന്താധാരകള്‍ ഒഴുകി വരുന്ന വൈരുദ്ധ്യങ്ങള്‍ നമുക്ക് കാണാനാവുന്നു. മൂന്ന് കുരിശുകള്‍, മൂന്ന് തത്വങ്ങള്‍. ഇടതുഭാഗത്തെ കുരിശ്, പ്രതിഷേധ കുരിശ്, (Rebellion) വലതുവശം മാനസാന്തരത്തിന്റെ കുരിശ്, (Repentence) നടുവില്‍ - വീണ്ടെടുപ്പിന്റെ കുരിശ്. സ്വര്‍ക്ഷസ്‌നേഹം, നീതി, ഇവ സംയോജിക്കുന്ന അനുപമ കുരിശ് - ഈ കുരിശിന്റെ പിന്നാലെ വരികയെന്നതാണ് തത്വം. ഒരു നിഴലായി നമ്മുടെ കൂടെ, ഒരു പ്രതീക്ഷയായി - നമ്മോടൊപ്പം എന്നാകുമ്പോള്‍ - കുരിശുകള്‍ പറയുന്നു - നിനക്ക് കള്ളനെപ്പോലെ മരിക്കാം - പറുദീസായും സ്വന്തമാക്കാം. വലതുഭാഗത്തെ കള്ളനെപ്പോലെ. പറുദീസ, ദുഃഖവെള്ളിയുടെ ബംബര്‍ സെയില്‍ അല്ല, മനസ്സില്‍, നന്മസൂക്ഷിച്ചവന് -കുരിശിലെ കര്‍ത്താവ് സൗജന്യമായി നല്‍കുന്നതാണ്. യേശുവിനെ കേട്ടവന്റെ മനസ്സ് മാറും. അവന്‍ കേട്ടത് ക്ഷമയുടെ പ്രാര്‍ത്ഥനയായിരുന്നു. മനസ്സു മാറ്റിയാല്‍ നമുക്കും സ്വന്തമാക്കാം പറുദീസകള്‍. അനേകം വാസസ്ഥലങ്ങളാണ് പറുദീസകള്‍. ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ തിയോളജിയന്‍ കാള്‍ ബ്രാത്ത് എഴുതി - “God enters through a breach”.

ഇടതുവശത്ത് ഒരു കുരിശുണ്ട്. കുടുംബം, ബന്ധം, സൗഹൃദം, എല്ലാം വഴിതെറ്റിച്ച കുരിശ്. തന്നെയും സമൂഹത്തേയും വിധിയേയും ശപിച്ചവന്റെ കുരിശ്. കീരിടമാക്കാമായിരുന്ന ഇടങ്ങളെ, നിമിഷങ്ങളെ ശപിച്ച മനുഷ്യന്‍. ജീവിതം നഷ്ടങ്ങളിലേക്ക് തള്ളി മാറ്റി പരാജയപ്പെട്ടവന്‍. ഇന്ന് നിനക്ക് സ്വീകരിക്കാം - തിരസ്ക്കരിക്കാം - കുരിശിലെ തസ്ക്കരന്മാരെപ്പോലും.

കുരിശുയാത്രയിലും കുരിശുമരണത്തിലും അവനെ പരിചരിച്ച ഒരുപിടി മനുഷ്യനുണ്ടായിരുന്നു. ദൈവം പോലും കൈവിട്ടവനോട് കരുണ കാട്ടിയവര്‍. എന്തായിരുന്നു അവരുടെ മനസ്സ്. മനസ്സോടെ സഹിക്കുന്നവന്റെ കഷ്ടം ആരറിയുന്നു (Crueler aspects of passion) ലോകം വീണ്ടെടുക്കാന്‍, വിമോചിപ്പിക്കാന്‍ വന്നവന്‍ ലോകപാപം പേറി, തല കുനിച്ച്, കുരിശില്‍ മരിക്കുമ്പോള്‍ അവനോടൊപ്പം സെന്‍സിറ്റിവായ സോളുകള്‍, ആരുടെതാണ്?

അവന്റെ കുരിശു ചുമന്ന കുറേനക്കാരന്‍ ശീമോന്‍ പ്രവര്‍ത്തിക്ക് നിര്‍ബന്ധിക്കപ്പെട്ടവന്‍. കുരിശിക്കപ്പെടാതെ കുരിശു വഹിച്ചവന്‍ - ആരാണ് ശിമോനോട് നന്ദി പറയുന്നത് - അവര്‍ക്കുള്ളതാണ് കഷ്ഠാനുഭവസ്മരണ എനിക്കു ദാഹിക്കുന്നു - ദയനിയ സ്വരം കേട്ടപ്പോള്‍, ചൊറുക്ക കലര്‍ത്തിയ വീഞ്ഞ് കൊണ്ട് ചുണ്ടുനനച്ച പടയാളിയുടെ മനസ്സ് എങ്ങനെ. കാലാവസ്ഥയിലെ ചൂടും, പൊടിപടലം, ശബ്ദം, ശരീരവേദന - എല്ലാറ്റില്‍ നിന്നും അവശതയോടെ പുറത്തുവന്ന അവസാന ദാഹം - എനിക്ക് ദാഹിക്കുന്നു - കുരിശിലെ ഏഴ് വചനങ്ങള്‍ ഇതു മാത്രമാണവന്റെ സ്വന്തമായ ആവശ്യം - കുരിശില്‍ മരിക്കുന്നവന്റെ മരണ വേഗത കൂട്ടി, അവസാനിപ്പിക്കുന്ന ബീവറേജ് ദ്രാവകത്തിന് - യുദിയായിലെ സമ്പന്ന സ്ത്രീകളോട് - കടപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കി വായിക്കുക ശുദ്ധമനസ്സോടെ പിതാവിന്റെ സമക്ഷമെത്തുവാന്‍ അവനത് നിഷേധിച്ചതായി നാം വായിക്കുന്നു.

കുരിശിന്റെ പരിസരത്ത് ഒരു ചെറുസംഘത്തെ നാം കാണുന്നു. അമ്മ, വി. യോഹന്നാന്‍, മേരി മഗ്ദാല, യാക്കോബിന്റെ അമ്മ, മറ്റൊരു സ്ത്രീ, കരയാന്‍ മാത്രം കഴിയുന്ന നിസ്സഹായര്‍. കൂലി വാങ്ങാതെ മാറത്തടിക്കുന്നവര്‍, മരണനേരത്തെ ബന്ധങ്ങള്‍ മുറിക്കിപ്പിടിക്കുന്നവര്‍ - യേശു നല്ലിടയന്‍ - ആടുകള്‍ക്കുവേണ്ടി ജീവന്‍ കൊടുക്കുന്നവന്‍ - രക്ഷകന്‍ - ഇതൊക്കെയാകുന്നു. അവന്‍ ആരെയും വേര്‍തിരിക്കുന്നില്ല. യേശു ഭൂമിയില്‍ മരണത്തിന് മുമ്പ് അവസാനം സംസാരിച്ചത് ഒരു കള്ളനോട്. ഇതാണ് കുരിശിന്റെ വലിപ്പം. തിത്തൂസിന്റെ (വലത് വശം) ഹൃദയ ഭാരം കുറച്ചു കുരിശ്! ബന്ധ സ്വന്തങ്ങളുടെ മരണകിടക്കകളുടെ എത്രയോ അനുഭവം നാം കേട്ടിരിക്കുന്നു എന്ത് സംഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് കടന്ന് പോകുന്നവരാരുണ്ട് ? കഠിന ഹൃദയങ്ങള്‍ക്കും, കരയുന്ന കുരിശു കാഴ്ചകള്‍ക്കും നമ്മുടെ ജീവിതത്തില്‍ എന്ത് പ്രസക്തിയാണുള്ളത് ? ഏബ്രായ ലേഖന കര്‍ത്താവ് പറയുന്നത് - മനുഷ്യപുത്രനെ കുരിശില്‍, സ്പിരിച്ച്വല്‍ സെന്‍സില്‍ കാണു എന്നാണല്ലോ. ചുണ്ടുനനക്കുന്ന സ്‌നേഹം പകരുന്ന കുരിശുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുക.
കുരിശിലെ ചിന്തയില്‍ കഠിന വശം നിഴലിക്കുന്നുണ്ട്. നമുക്കെങ്ങനെ കുരിശുകള്‍ വഹിക്കാമെന്നുതാണിത്. അവന്‍ നമ്മെ സ്‌നേഹിച്ച് സ്വയം നമുക്കു നല്‍കിയെന്ന് എങ്ങനെ തിരിച്ചറിയും, ആത്മാര്‍ത്ഥമായി എങ്ങനെ പറയും. How can I get the “me” in to the crucification ? അവന്‍ നമ്മുടെ പാപം ഏറ്റെടുത്തു. പാപത്തിന്റെ നിയമത്തില്‍ നിന്ന് - സത്യത്തിന്റെ സ്വാതന്ത്രത്തിലേക്ക് - മാനവികതയെ മൊത്തമായി കൊണ്ടുപോകുന്നു - മരിച്ചവനും, ജീവിക്കുന്നവനും - ജനനം കാത്തിരിക്കുന്നവനും അവന് ഒരുപോലെ. പാപം കൊണ്ട് മരിക്കുകയല്ല - നമ്മിലെ പാപം ഏറ്റെടുത്തതാണ് കുരിശുമരണം. മനുഷ്യനിലെ വര്‍ത്തമാനകാലം, പാപം, അവനില്‍ തന്നെയുള്ള ക്രിസ്തുവിന് കുരിശു നല്‍കുന്നു. ഒരു ജ്ഞാനിക്ക് യേശുവിനെ രക്തസാക്ഷിത്വം കൊണ്ട് വിശേഷിപ്പിക്കാനാവില്ല. ആവിധമാകുമ്പോള്‍ കാല്‍വരിയിലെ കുരിശുമരണം ഒരു കൊലപാതകമാകും. കാല്‍വരി അവന്റെ സമര്‍പ്പണമായിരുന്നു. മനുഷ്യന് മാത്രമാണ് രക്തസാക്ഷിത്വം; ദൈവത്തിന് അതൊരു ബലിയര്‍പ്പണമാകുന്നു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ ജീവനെടുക്കാം. ദൈവത്തിന് സ്വയം അത് അടിയറ വെയ്‌ക്കേണ്ടി വരും. മനുഷ്യനിലെ അഡ്മിറേഷന്‍ ദൈവത്തിനാകുമ്പോള്‍ അഡോറേഷന്‍ ആകുന്നു. ഒരു മനുഷ്യന് മറ്റ് മനുഷ്യനെ ബഹുമാനിക്കാം. ദൈവത്തെ ബഹുമാനിക്കുന്നത് - പൂര്‍ണ്ണമായ നമ്മുടെ ഹൃദയ സമര്‍പ്പണം വഴിയാകുന്നു. നാമിതിനെ - ഞെരുക്കി - മലിനമാക്കിയെന്നു മാത്രം.

അതുകൊണ്ട് ദുഃഖ വെള്ളിയാഴ്ചയുടെ പ്രത്യേകത അത് നമ്മുടെ കണ്ണ് തുറപ്പിക്കുന്നു എന്നുള്ളതാണ്, ആവണം. നാം ആരാണ്, എന്ത് നമുക്ക് സാധിക്കും. കഷ്ട, പീഡ, സഹാനാനുഭവങ്ങളുടെ വ്യാപ്തി കൂടിയാല്‍ നാം ഇല്ലാതെയാകും. അതുകൊണ്ട് നമുക്ക് സാധിക്കാത്ത കുരിശുകള്‍ ദൈവം ഏറ്റെടുത്തു. മനുഷ്യനെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുമെന്നതിന്റെ പൂര്‍ത്തീകരണമാകുന്നു കുരിശ്. പാപം മരണത്തിലേക്ക് യാത്ര ചെയ്യുന്നു - മരണം അതിജീവിച്ച് അവിടുന്ന് പാപത്തെ പരാജയപ്പെടുത്തി. മനുഷ്യനില്‍ പ്രതീക്ഷയുടെ ഉയര്‍പ്പുകള്‍ ദൈവം സ്ഥാപിച്ചു. തികച്ചും ലോകപരിതസ്ഥിതികളെ ഉള്‍കൊണ്ട് - ഉള്‍ക്കരുത്ത് കാട്ടി. നമുക്കതിന് കഴിയുമോ എന്ന് ചോദിക്കുന്നു - യേശുവിന്റെ കഷ്ടാനുഭവം. കാല്‍വരിയിലേക്ക് വിഭിന്നലക്ഷ്യങ്ങളോടെ യാത്ര ചെയ്ത നിരവധി കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവരിലൂടെ കണ്ടെത്തുക - യേശുവിനെ. ഇതിനു സാധിക്കുമെങ്കില്‍ ധന്യമീ പീഢാനുഭവസ്മരണ.

ഓശാന മുതല്‍ ഉയര്‍പ്പ് വരെ
https://youtu.be/b004w3lVQs8
പഠന സംബന്ധമായി ബന്ധപ്പെടുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക