Image

സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍

Published on 11 April, 2017
സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍
 
ന്യൂമില്‍ട്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ച് മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവന്ന നോന്പുകാല ധ്യാനങ്ങള്‍ പൂര്‍ത്തിയായി. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ സണ്ണി സ്റ്റീഫന്‍ സമാധാന ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് ആഴമേറിയ സന്ദേശം നല്‍കി. 

ഓരോരുത്തരും ഓരോ വിശ്വാസത്തിന്േ!റയും ആചാരത്തിന്േ!റയും ഭാഗമായി നില്‍ക്കുന്‌പോള്‍ തന്നെ, ഇതര ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഈശ്വരവിചാരങ്ങളെ ഗൗരവമായി കാണാനും ആദരിക്കുവാനുമുള്ള ഒരു നവ സംസ്‌കൃതിയുടെ ആരംഭം കുറിക്കുവാനും വളര്‍ത്തുവാനും നാം പരിശ്രമിക്കണം. അസാധാരണമായ രീതിയില്‍ വിശ്വാസ്യതയുള്ളവരായി ജീവിച്ച് സത്യം, സമത്വം, സ്വാതന്ത്ര്യം, സമാധാനം എന്നീ നന്മകളെ ജീവിതവ്രതമാക്കുവാനും അങ്ങനെ മാതൃകയുള്ളവരായി ജീവിച്ച് സാക്ഷ്യം നല്‍കുവാനും നാമൊരുങ്ങണമെന്നും സണ്ണി സ്റ്റീഫന്‍ പറഞ്ഞു.

പ്രമുഖ ധ്യാനഗുരുക്കന്മാരായ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം സണ്ണി സ്റ്റീഫനും വിവധ ദേവാലയങ്ങളില്‍ നടന്ന നോന്പുകാലധ്യാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

സീറോ മലബാര്‍ സൗത്താംപ്ടന്‍ റീജണ്‍ ചാപ്ലിന്‍ ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്റെ നേതൃത്വത്തിലായിരുന്നു വിവിധ സ്ഥലങ്ങളിലുള്ള ധ്യാന ശുശ്രൂഷകള്‍ ക്രമീകരിച്ചത്. വേള്‍ഡ് പീസ് മിഷന്‍ യുകെ കോഓര്‍ഡിനേറ്റര്‍ ജോസ് ചെലച്ചുവട്ടിലിനും മറ്റു പ്രവര്‍ത്തകര്‍ക്കും ഫാ. ടോമി നന്ദി പറഞ്ഞു.

Email: worldpeacemissioncouncil@gmail.com
റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക