Image

കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു

Published on 11 April, 2017
കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു

 
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം യേശുവിന്റെ ജറുസലേം പ്രവേശ നത്തിന്റെ ഓര്‍മകള്‍ പുതുക്കി ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആഘോഷിച്ചു.

ഏപ്രില്‍ ഒന്പതിന് വൈകുന്നേരം മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയ ഹാളില്‍ നടന്ന ഓശാനയുടെ തിരുക്കര്‍മങ്ങള്‍ക്ക് കമ്യൂണിറ്റി ചാപ്ലിന്‍ ഫാ.ഇഗ്‌നേഷസ് ചാലിശേരി സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ.സെബാസ്റ്റ്യന്‍ താഴത്തുകരിന്പനയ്ക്കല്‍ ഒസിഡി സഹകാര്‍മികനായിരുന്നു. ജെന്‍സ് കുന്പിളുവേലില്‍, നോയല്‍, നോബിള്‍ കോയിക്കേരില്‍ ഡാനി ചാലയില്‍, ജോയി കാടന്‍കാവില്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.

തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ഫാ.സെബാസ്റ്റ്യന്‍ താഴത്തു കരിന്പനയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. ഇഗ്‌നേഷ്യസ് ചാലിശേരി സഹകാര്‍മികനായിരുന്നു. തുടര്‍ന്നു കൊഴുക്കട്ട നേര്‍ച്ച വിതരണവും നടന്നു.

വലിയ ആഴ്ചയ്ക്കു മുന്നോടിയായി ഫെബ്രുവരി പകുതി മുതല്‍ വാരാന്ത്യങ്ങളിലായി കമ്യൂണിറ്റിയിലെ ഒന്പത് കുടുംബക്കൂട്ടായ്മകളെ (മൊന്‍ഷന്‍ഗ്‌ളാഡ്ബാഹ്, ഡ്യൂസല്‍ഡോര്‍ഫ്, എസന്‍, ബോണ്‍, കൊളോണ്‍) ബന്ധിപ്പിച്ചു നടന്ന ധ്യാനങ്ങളില്‍ ഫാ.സെബാസ്റ്റ്യന്‍ താഴത്തു കരിന്പനയ്ക്കല്‍ ധ്യാനചിന്തകള്‍ നല്‍കിയിരുന്നു. തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഫാ.ഇഗ്‌നേഷ്യസ് ചാലിശേരിയും ധ്യാനഗുരുവിനെ സഹായിച്ചവര്‍ക്ക് കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയും നന്ദി പറഞ്ഞു. 

ഓശാനയുടെ പരിപാടികള്‍ക്ക് ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഷീബ കല്ലറയ്ക്കല്‍, കമ്മിറ്റിയംഗങ്ങളായ തോമസ് അറന്പന്‍കുടി, ആന്റണി സഖറിയ, ഗ്രിഗറി മേടയില്‍, സൂസി കോലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക