Image

ട്രംപിന്റെ ട്രാവല്‍ ബാന്‍ പുനഃസ്ഥാപിക്കണമെന്ന് സ്റ്റേറ്റുകൾ

Published on 12 April, 2017
ട്രംപിന്റെ ട്രാവല്‍ ബാന്‍ പുനഃസ്ഥാപിക്കണമെന്ന് സ്റ്റേറ്റുകൾ
സാന്‍ഫ്രാന്‍സിസ്‌ക്കൊ: ആറ് പ്രധാന മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയ പുതുക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസ് ഉള്‍പ്പെടെ പതിനാല് സ്റ്റേറ്റുകൾ  അപ്പീല്‍ നല്‍കി. ഹവായ് 9 മത് കോര്‍ട്ട് ഫെഡറല്‍ ജഡ്ജിയാണ് ട്രംപിന്റെ ട്രാവല്‍ ബാന്‍ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്.

വിദേശികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള വിവേചനാധികാരം പ്രസിഡന്റിനുണ്ടെന്നും  മുസ്ലിമുകള്‍ക്ക് മാത്രമാണ് യാത്രാ നിരോധനം എന്ന വാദം ശരിയല്ലെന്നും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ചൂണ്ടിക്കാട്ടി. പതിനാല് സംസ്ഥാനങ്ങള്‍ വിവിധ കോടതികളിലാണ് അപ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും  വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്കുശേഷമാണ് യാത്രക്കാര്‍ക്ക് അമേരിക്കയിലേക്കു പ്രവശനം അനുവദിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌ക്കൊ ഫെഡറല്‍ അപ്പീല്‍ കോടതിയിലും ട്രംപിന്റെ  ട്രാവല്‍ ബാന്‍ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ട്രാവല്‍ ബാന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് പുറത്തുവന്നതിനുശേഷം ചില വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക