Image

കാട്ര ്‌ വെളിയിടൈ : ആദ്യന്തം പ്രണയകാലം

ആഷ എസ് പണിക്കര്‍ Published on 12 April, 2017
 കാട്ര ്‌ വെളിയിടൈ : ആദ്യന്തം പ്രണയകാലം


റോജ മുതല്‍ ഓ.കെ കണ്‍മണി വരെയുള്ള മണിരത്‌നം ചിത്രങ്ങളെടുത്താല്‍ അതിലൊക്കെയും കാണാന്‍ കഴിയുക പ്രണയത്തിന്റെ വ്യത്സ്‌തവും നിറപ്പകിട്ടാര്‍ന്നതുമായ അവതരണഭംഗിയായിരിക്കും. 

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാട്ര ്‌ വെളിയിടൈ എന്ന ചിത്രത്തിലും പ്രണയതതിന്റെ ഈ മാന്ത്രികത തന്നെയാണ്‌ പ്രേക്ഷകന്‌ അനുഭവിക്കാന്‍ കഴിയുക.

എയര്‍ഫോഴ്‌സ്‌ ഓഫീസര്‍ വരുണും ഡോക്‌ടറായ ലീലയും തമ്മിലുള്ള പ്രണയവും യുദ്ധവുമൊക്കെയണ്‌ ചിത്രത്തിന്റെ പ്രമേയം. 

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വൈരവും തീവ്രവാദവും തോക്കും വെടിയും മാത്രമായി തീരുമായിരുനന റോജ എന്ന ചിത്രത്തില്‍ തീവ്രവാദത്തെ തുറന്നു കാട്ടുമ്പോഴും അതില്‍ പ്രണയത്തിന്റെ വശ്യത കൂടി പകര്‍ന്നുകൊണ്ടാണ്‌ മണിരത്‌നം അത്‌ അഭ്രപാളികളില്‍ പകര്‍ത്തിയത്‌. അതു പോലെ തന്നെയാണ്‌ കാട്ര ്‌ വെളിയിടൈ എന്ന ചിത്രത്തില്‍ മണി അവതരിപ്പിക്കുന്ന പുതിയ കഥയും.

ശ്രീനഗറിലെ ആശുപത്രിയില്‍ ഡോക്‌ടറായെത്തുകയാണ്‌ ലീല. അവളുടെ സഹോദരന്റെ അടുത്ത സുഹൃത്താണ്‌ വരുണ്‍. അവര്‍ തമ്മില്‍ ആദ്യമായി കണ്ടപ്പോള്‍ അത്‌ ഒട്ടും സുഖകരമല്ലാതെയാണ്‌ അവസാനിച്ചത്‌. 
എന്നാല്‍ പിന്നീട്‌ വരുണ്‍ ഒരപകടത്തില്‍ പെട്ട്‌ ആശുപത്രിയിലായി. ലീലയാകട്ടെ നേരത്തെയുണ്ടായ അസ്വാരസ്യങ്ങളൊന്നും പുറത്തുകാട്ടാതെ അവനെ നന്നായി പരിചരിക്കുകയും ചെയ്‌തു.

 ആ സമയത്താണ്‌ വരുണിന്റെ കണ്ണുകളില്‍ ലീല പതിയുന്നത്‌. മെല്ലെ അവന്റെ മനസിലേക്കും അവള്‍ കുടിയേറി. പ്രണയം അറിയിച്ചപ്പോള്‍ അത്‌ തങ്ങള്‍ക്കിടയില്‍ ശരിയാകില്ല എന്ന്‌ അവള്‍ തുറന്നു പറഞ്ഞു.

 പക്ഷേ അവനത്‌ കാര്യമായിരുന്നില്ല. അവളുടെ പ്രണയം നേടാന്‍ അവന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. അത്‌ സംഭവിക്കുകയും ചെയ്‌തു. പിന്നീട്‌ അവരുടെ പ്രണയത്തിന്‌ സാക്ഷ്യം വഹിക്കുകയായിരുന്നു ലോകം തന്നെയും.

പ്രണയത്തിന്റെ പുതുമകള്‍ പരീക്ഷിക്കുകയാണ്‌ മണിരത്‌നം ഇവിടെയും. 1999 കാലത്താണ്‌ വരുണും ലീലയും പ്രണയത്തിലാകുന്നത്‌.
 കാര്‍ത്തി അവതരിപ്പിക്കുന്ന വരുണ്‍ എന്ന കഥാപാത്രം ഏറെ സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടുന്നു. ഒരേ സമയം നായകനും വില്ലന്റേതിനു സമാനമായ സ്വഭാവവും അയാള്‍ പ്രകടിപ്പിക്കുന്നു. 

ലീലയെ അയാള്‍ പലപ്പോഴും വേദനിപ്പിക്കുക പോലും ചെയ്യുന്നുണ്ട്‌. പക്ഷേ അവള്‍ അതൊക്കെയും ക്ഷമിക്കുന്നു. അയാളാകട്ടെ ഒരു തികഞ്ഞ പോരാളിയുടെ സ്വഭാവമാണ്‌ എല്ലായ്‌പ്പോഴും. പക്ഷേ ലീല ആഗ്രഹിക്കുന്നത്‌ ക്ഷമയും ശാന്തതയുമാണ്‌. പരസ്‌പര സ്‌നേഹവും വിശ്വാസവും മാത്രമാണ്‌ അവള്‍ അയാളില്‍ നിന്നും ആഗ്രഹിക്കുന്നത്‌.

അവര്‍ക്കിടയിലെ ബന്ധത്തില്‍ മാത്രമല്ല, അവരുടെ ചുറ്റിനും നടക്കുന്നതും യുദ്ധമാണ്‌. പലപ്പോഴും വിപരീതദിശയിലുള്ള അവരുടെ സ്വഭാവങ്ങളിലെ അന്തരങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ലീല തന്നെയാണ വീണ്ടം തോറ്റുകൊടുക്കുന്നൂത്‌. തികഞ്ഞ അധീശത്വം പുലര്‍ത്തുന്ന സ്വഭാവമാണ്‌ വരുണിന്റേത്‌. 

സ്വന്തം വീട്ടിലും പ്രണയത്തിലും അയാള്‍ ആ സ്വഭാവം പ്രകടിപ്പിക്കുന്നു. അത്‌ ലീലക്ക്‌ പലപ്പോഴും സ്വീകാര്യമാകുന്നില്ല. എന്നാല്‍ ചിലപ്പോഴെങ്കിലും അവളെ അവളായി തന്നെ വരുണ്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌. 

യുദ്ധഭുമിയേക്കാള്‍ ആരവങ്ങള്‍ നിറഞ്ഞതാകുന്നു പലപ്പോഴും അവരുടെ പ്രണയജീവിതം. എന്നാല്‍ പെട്ടെന്നു തന്നെ കൊടുങ്കാറ്റടങ്ങിയ ശാന്തത പോലെ അവരുടെ ജീവിതം മാറുകയും ചെയ്യുന്നു.



വരുണ്‍ എന്ന കഥാപാത്രമായി കാര്‍ത്തി തിളങ്ങി. അദിഥി എന്ന താരം എത്ര മനോഹരമായാണ്‌ ലീലയെ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ ചിത്രം കാണമ്പോള്‍ മനസിലാകും. ഇവര്‍ രണ്ടു പേരില്‍ മാത്രമായി കഥ ചുരുങ്ങിയിരിക്കുന്നു. 

എ.ആര്‍ റഹ്മാന്റെ സംഗീതം വല്ലാതെ നിരാശപ്പെടുത്തി. ഒട്ടും പുതുമയില്ലാത്തതായിരുന്നു. രവി വര്‍മന്റെ ഛായാഗ്രഹണം ചിത്രത്തിന്‌ മുതല്‍ക്കൂട്ടാണ്‌. 

ഒരു എയര്‍ഫോഴ്‌സ്‌ ഉദ്യോദസ്ഥന്റെ രൂപത്തില്‍ കാര്‍ത്തിയെ അവതരിപ്പിച്ചപ്പോള്‍ ഗ്‌ളാമര്‍ ലുക്‌ അപ്പാടെ കൈമോശം വന്നു എന്നു പറയാതെ വയ്യ. കഥയുടെ അവസാനം അവര്‍ ഒരുമിക്കുന്നത്‌ പ്രേക്ഷകന്‌ ആശ്വാസമാകുന്നുണ്ട്‌. മണിരത്‌നത്തിന്റെ പ്രതാപകാലത്തെ ചിത്രങ്ങളുടെ നിഴല്‍ മാത്രമാണിത്‌ എന്നു പറയാതെ വയ്യ.

 കാട്ര ്‌ വെളിയിടൈ : ആദ്യന്തം പ്രണയകാലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക