Image

സുമനസ്സുകള്‍ കുളിര്‍മഴയായി 'കനിവിന്‍ നിലാവ്'

Published on 12 April, 2017
സുമനസ്സുകള്‍ കുളിര്‍മഴയായി 'കനിവിന്‍ നിലാവ്'
വണ്‍ ഡോളര്‍ റവല്യൂഷനും, കേരളാ കിഡ്‌നി ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച "കനിവിന് നിലാവ്' ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഐ.കെ.സി.സി ക്‌നാനായ സെന്ററില്‍ വച്ചു നടത്തപ്പെടുകയുണ്ടായി. നിറഞ്ഞ സദസില്‍ മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ റൈറ്റ് റവ.ഡോ. ഐസക് മാര്‍ പീലക്‌സിനോസ് യോഗം ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജോസ് സ്വന്തം ജീവിതാനുഭവങ്ങളെ സദസ്സിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതു അത് അക്ഷരാര്‍ത്ഥത്തില്‍ വേദിയെ കണ്ണീരിലാഴ്ത്തി. രണ്ട് കിഡ്‌നികളും തകരാറിലായപ്പോള്‍ എന്തെല്ലാം വിഷമങ്ങള്‍ ഉണ്ടായി എന്നും അദ്ദേഹം വിവരിക്കുകയുണ്ടായി.

ഡോ. നിഷാ പിള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയും, കിഡ്‌നി ട്രാന്‍സ്പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിച്ചത് കൂടുതല്‍ ആഴത്തില്‍ ജനഹൃദയങ്ങളിലേക്ക് വെളിച്ചംവീശി.

ഫാ. ഡേവീസ് ചിറമേലിന്റെ പ്രസംഗത്തില്‍ നര്‍മ്മപ്രധാനമായ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം പൊള്ളയായ ജീവിതങ്ങളുടെ ഒരു തിരശീല കാണികള്‍ക്കുമുന്നില്‍ തുറന്നു. നൊമ്പരപ്പെടുന്ന ഒരുപാട് ജീവിതങ്ങള്‍ക്ക് അല്‍പം ആശ്വാസമേകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അച്ചന്‍ പറഞ്ഞു.

ജെംസണ്‍ കുര്യാക്കോസ്, ശാലിനി രാജേന്ദ്രന്‍, റവ. സാജു ബി. ജോണ്‍, സിമി സാജു എന്നിവരുടെ മനോഹര ഗാനങ്ങള്‍ കുളിര്‍മഴയായി. ബഥനി മാര്‍ത്തോമാ ചര്‍ച്ച് ക്വയറിന്റേയും, ന്യൂജേഴ്‌സി മാര്‍ത്തോമാ ചര്‍ച്ച് ക്വയറിന്റേയും ഗാനങ്ങളും ശ്രദ്ധേയമായി. വണ്‍ ഡോളര്‍ റെവല്യൂഷന്‍ ട്രൈസ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ രാജു പള്ളത്ത്, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ മാത്യു മാണി, ഡാനിയേല്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വം ശ്രദ്ധേയമായി. അവതരണ മികവുകൊണ്ട് ഡാനിയും ടീനയും വേദിയെ മികവുറ്റതാക്കി.
സുമനസ്സുകള്‍ കുളിര്‍മഴയായി 'കനിവിന്‍ നിലാവ്'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക