Image

ദു:ഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് പ്രധാനകാര്‍മ്മികനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്

ബിനോയ് കിഴക്കനടി. (പി. ആര്‍. ഒ.) Published on 12 April, 2017
ദു:ഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് പ്രധാനകാര്‍മ്മികനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്
ഷിക്കാഗോ: ഏപ്രില്‍ 9 ഞായറാഴ്ച 9.45ന് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനായില്‍ ഓശാന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, വചനസന്ദേശം, കുരുത്തോല പ്രദക്ഷിണം, ദൈവാലയ പ്രവേശനം എന്നീതിരുകര്‍മ്മങ്ങള്‍ക്കുശേഷം നടന്ന കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി.

വിശുദ്ധവാര തിരുകര്‍മ്മങ്ങളൂടെ വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഏപ്രില്‍ 13 പെസഹാ വ്യാഴം: വൈകിട്ട് 6:30 ക്ക് ആരാധനയും, 7:00 മണിക്ക് പെസഹാ തിരുനാളിന്റെ കാല്‍ കഴുകല്‍ ശുശ്രൂഷയും, വിശുദ്ധ കുര്‍ബാനയും. 6:30 ക്ക് കുമ്പസാരിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

വചനപ്രഘോഷണം വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്.

ഏപ്രില്‍ 14 ദുഖ വെള്ളീ: രാവിലെ 10.00 മണിക്ക് ദുഖവെള്ളീയാഴ്ചയുടെ തിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. സഹകാര്‍മികര്‍: മോണ്‍. ഫാ. തോമസ് മുളവനാല്‍, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, & ഫാ. ബോബന്‍ വട്ടംപുറത്ത്.

വചനപ്രഘോഷണം ഫാ. ബോബന്‍ വട്ടംപുറത്ത്.

ഏപ്രില്‍ 15 ദുഖ ശനി: രാവിലെ 10 മണിയ്ക്ക് പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വി. കുര്‍ബാനയോടൊത്ത് മാമ്മോദീസായുടെ വ്രതനവീകരണവും ഉയിര്‍പ്പ് തിരുനാളിന്റെ ഒരുക്കങ്ങളും. വൈകിട്ട് 7 മണിക്ക് ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 16 ഈസ്റ്റര്‍ ഞായര്‍: 09:45 ന് വിശുദ്ധ കുര്‍ബാന

വിശുദ്ധവാര ദിവസങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തും, അസ്സി. വികാരി ഫാ. ബോബന്‍ വട്ടംപുറത്തും ക്ഷണിക്കുന്നു.
ദു:ഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് പ്രധാനകാര്‍മ്മികനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്ദു:ഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് പ്രധാനകാര്‍മ്മികനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക