Image

ആരുടെയെങ്കിലും മുന്നില്‍ വിഷുവിനു കൈ നീട്ടാത്ത മലയാളി ഉണ്ടാകുമോ ?

അനില്‍ പെണ്ണുക്കര Published on 12 April, 2017
ആരുടെയെങ്കിലും മുന്നില്‍ വിഷുവിനു കൈ നീട്ടാത്ത മലയാളി ഉണ്ടാകുമോ ?
ആരുടെയെങ്കിലും മുന്നില്‍ വിഷുവിനു കൈ നീട്ടാത്ത മലയാളി ഉണ്ടാകുമെന്ന് തോന്നുന്നില്ല.പണ്ടൊക്കെ അതൊരു ആഘോഷമായിരുന്നു.ഇപ്പോള്‍ കുട്ടികളൊക്കെ അവര്‍ക്കു നല്‍കേണ്ട തുക നേരത്തെ പറയും.മുന്‍പ് കൈ നേട്ടം കിട്ടുമ്പോളാകും അതറിയുക.അതെല്ലാം കൂട്ടിവച്ചു സിനിമയ്ക്ക് പോകളായ ഉത്സവത്തിന് പോകാലോ ഒക്കെയാകും .എന്ത് തന്നെ ആയാലും  വിഷുപ്പുലരിയുടെ പ്രത്യേകത കണി കാണലും കൈനീട്ടം കൊടുക്കലുമാണ്. ഓട്ടുരുളിയില്‍ പരത്തിയ ഉണക്കലരിയില്‍ പഴവര്‍ഗ്ഗങ്ങള്‍, വെള്ളരിക്ക, നാണയത്തുട്ടുകള്‍, സ്വര്‍ണ്ണം, തേങ്ങാമുറി വാല്‍ക്കണ്ണാടി എന്നിവ വെക്കുന്നു. അവക്കു മുന്നിലായി പാല്‍പുഞ്ചിരി പൊഴിക്കുന്ന ബാലഗോപാല വിഗ്രഹം സ്ഥാപിതമാക്കണം. കത്തിച്ച നിലവിളക്കിന്റെ പ്രഭാപൂരത്തിലൂടെയാകണം കണി കാണേണ്ടത്. കുടുംബാംഗങ്ങളെ മാത്രമല്ല വീട്ടിലുള്ള പക്ഷിമൃഗാദികളുടെ നേര്‍ക്കും കണിപ്പാത്രം നീട്ടണം. ഒരു മുഴുവന്‍ വര്‍ഷത്തേയും സമ്പദ്‌സമൃദ്ധികളാകണം വിഷുക്കണിയിലൂടെ ആവാഹിച്ച് നമ്മള്‍ ആത്മാവിലണക്കേണ്ടത്.

കൈനീട്ടമായി നല്‍കേണ്ട നാണയങ്ങള്‍ അതിശുദ്ധവും മാലിന്യരഹിതവുമായിരിക്കണം. കണികണ്ടുകഴിഞ്ഞാല്‍ അഞ്ചുതിരികത്തുന്ന നിലവിളക്കിനു മുമ്പില്‍ കുടുംബാഥനോ കുടുംബാഥയോ നില്‍ക്കും. ഓരോരുത്തരെയായി വിളിച്ച് കണി കാണിച്ചുകഴിഞ്ഞാല്‍ നാണയവും കൊന്നപ്പൂവിന്റെ അല്‍പ്പവും എടുത്ത് കൈനീട്ടമായി കൊടുക്കും. കൊടുക്കുന്നയാളിന്റെ നില്‍പ്പ് കിഴക്കോട്ടൊ പടിഞ്ഞാട്ടൊ ആയിരിക്കണം. അതിനുശേഷം ഭഗവാനെ നമസ്കരിച്ച് പിന്‍മാറും.

കണികാണും നേരം കമലത്രേന്റെ
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തീ
കനകക്കിങ്ങിണി വളകള്‍ മോതിരം
അണിഞ്ഞുകാണേണം ഭഗവാനേ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക