Image

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ത്രിഡി പുലിമുരുകന്‍

Published on 12 April, 2017
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ത്രിഡി പുലിമുരുകന്‍
ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ പുലിമുരുകന്‍ വീണ്ടും അവതരിക്കുകയാണ്. ഇന്ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പ്രദര്‍ശനം. ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് ത്രിഡി പതിപ്പിലാണ് ചിത്രം കാണുക.

വൈകിട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കാര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമമാണിത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകരോടൊപ്പം ത്രിഡി ചിത്രം കാണാനെത്തും. ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡ് അധികൃതര്‍ ഇതിനായി സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക