Image

ടോമിച്ചന്‍ മുളകുപാടം പിന്മാറി, രാജ ടു വരില്ല?

Published on 12 April, 2017
ടോമിച്ചന്‍ മുളകുപാടം പിന്മാറി, രാജ ടു വരില്ല?

 
വളരെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയുടെ രാജ ടു. പുലിമുരുകന്‍ ടീം വീണ്ടും മമ്മൂട്ടിയ്ക്ക് വേണ്ടി ഒന്നിയ്ക്കുന്നു എന്നാണ് ചിത്രത്തിലുള്ള വലിയ പ്രതീക്ഷകളില്‍ ഒന്ന്. എന്നാല്‍ പുതുതായി ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജു ടു നിര്‍മിയ്ക്കാന്‍ ടോമിച്ചന്‍ മുളകുപാടം തയ്യാറല്ല എന്നാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ചിത്രം നിര്‍മിയ്ക്കുന്നതില്‍ നിന്ന് ടോമിച്ചന്‍ പിന്മാറിയതു കാരണം സിനിമ ഉപേക്ഷിച്ചു എന്നും കേള്‍ക്കുന്നുണ്ട്.
പുലിമുരുകന്‍ 150 കോടി ക്ലബ്ബിലേക്ക് കയറിയതിന് പിന്നാലെയാണ് സംവിധായകന്‍ വൈശാഖ് രാജ ടുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായി ഉയരുന്ന രാജ 2 പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ തന്നെ നിര്‍മിയ്ക്കുമെന്നും പറഞ്ഞു.പ്രഖ്യാപിച്ചതില്‍ പിന്നെ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തിരക്കഥാ എഴുത്തിന്റെ തിരക്കിലാണെന്നാണ് വൈശാഖ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിന്റെ നിര്‍മാണ ചുമതലയില്‍ നിന്ന് ടോമിച്ചന്‍ മുളകുപാടം പിന്മാറി എന്ന് വൈശാഖ് എഴുതി ഏല്‍പിച്ച തിരക്കഥ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ടോമിച്ചന്‍ പിന്മാറുന്നു എന്നാണ് വാര്‍ത്തകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക