Image

അഭയാര്‍ഥികളെ ഹംഗറിയിലേക്കയയ്ക്കുന്നത് ജര്‍മനി നിര്‍ത്തിവച്ചു

Published on 12 April, 2017
 അഭയാര്‍ഥികളെ ഹംഗറിയിലേക്കയയ്ക്കുന്നത് ജര്‍മനി നിര്‍ത്തിവച്ചു
ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരം അഭയാര്‍ഥികളെ ഹംഗറിയിലേക്ക് അയയ്ക്കുന്നത് ജര്‍മനി നിര്‍ത്തിവച്ചു. ഹംഗറിയില്‍ അഭയാര്‍ഥികള്‍ ശരിയായ രീതിയില്‍ പരിഗണിക്കപ്പെടുന്നില്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.

അഭയാര്‍ഥികളെ ആസൂത്രിതമായി തടഞ്ഞുവയ്ക്കുന്ന രീതിയാണ് ഹംഗറി പിന്തുടരുന്നത്. ഇത് അവസാനിപ്പിക്കുമെന്ന് ഉറപ്പു കിട്ടും വരെ അങ്ങോട്ട് അഭയാര്‍ഥികളെ അയയ്ക്കില്ലെന്നും ജര്‍മനി വ്യക്തമാക്കി.

അഭയാര്‍ഥികള്‍ യൂറോപ്പിലെത്തി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന രാജ്യത്തേക്ക് മറ്റേതു രാജ്യത്തുനിന്നും അവരെ തിരിച്ചയയ്ക്കാം എന്നാണ് ഡബ്ലിന്‍ ഉടന്പടിയില്‍ പറയുന്നത്. എന്നാല്‍, അഭയാര്‍ഥികളെ തടഞ്ഞു വയ്ക്കാന്‍ ഹംഗറി കഴിഞ്ഞ മാസം നിയമം പാസാക്കിയതോടെ, അങ്ങോട്ട് ഇനി അഭയാര്‍ഥികളെ അയയ്ക്കരുതെന്ന് ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും വിവിധ യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക