Image

കേളി യാത്രയയപ്പ് നല്‍കി

Published on 12 April, 2017
കേളി യാത്രയയപ്പ് നല്‍കി

റിയാദ്: ഇരുപത്തിനാലു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിജയകുമാറിന് കേളി കലാ സാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയ പവര്‍ ഹൗസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. 

കേളി ന്യൂസനയ്യ ഏരിയ പവര്‍ ഹൗസ് യൂണിറ്റ് പ്രവര്‍ത്തകനും കേളിയുടെ സ്വതന്ത്ര സാഹിത്യ വിഭാഗമായ ചില്ല സര്‍ഗവേദിയിലെ സജീവ സാന്നിധ്യവുമായിരുന്നു വിജയകുമാര്‍. ന്യൂസനയ്യയിലെ ബോയിലര്‍ കന്പനിയിലാണ് ജോലി ചെയ്തിരുന്നത്. 

പവര്‍ ഹൗസ് യൂണിറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പ്രസിഡന്റ് സി.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു നീലകണ്ഠന്‍, കേളി ന്യൂസനയ്യ ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് പുരുഷോത്തമന്‍, ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, അബാസ്, കരുണാകരന്‍, രാമകൃഷ്ണന്‍, ബാബു യോഹന്നാന്‍, ലിതിന്‍ ദാസ്, സ്‌നേഹേഷ്, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി രാജു നീലകണ്ഠന്‍ വിജയകുമാറിന് സമ്മാനിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക