Image

ഡോ. സിന്ധു ബിനുവിന്റെ പ്രബന്ധത്തിന് പുരസ്‌കാരം

Published on 12 April, 2017
ഡോ. സിന്ധു ബിനുവിന്റെ പ്രബന്ധത്തിന് പുരസ്‌കാരം
   ദമാം: കേരള പ്രദേശ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റല്‍ ഡേ 2017 എന്ന കാന്പയിനിന്റെ ഭാഗമായി 'ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ദിരാ ഗാന്ധിയും’ എന്ന വിഷയത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രബന്ധ മത്സരത്തില്‍ ഏറ്റവും മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം സൗദി അറേബ്യയിലെ പ്രവാസി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തക ഡോ. സിന്ധു ബിനുവിന് ലഭിച്ചു. 

എറണാകുളം ഡിസിസിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സംസ്ഥാന ക്യാന്പില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തര്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരവും ഡോ. സിന്ധു ബിനുവിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.

പാലാ സ്വദേശിനിയായ ഡോക്ടര്‍ സിന്ധു കഴിഞ്ഞ പത്ത് വര്‍ഷമായി ദമാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചുവരികയാണ്. 

മികച്ച പ്രബന്ധനത്തിനുള്ള പുരസ്‌കാരം നേടിയ ഡോ. സിന്ധു ബിനുവിനെ ഒഐസിസി ദമാം റീജണ്‍ കമ്മിറ്റി അഭിനന്ദിച്ചു.

ഭര്‍ത്താവ്: ബിനു പുരുഷോത്തമന്‍. ആദിത്യന്‍, കല്യാണി എന്നിവര്‍ മക്കളാണ്. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക