Image

അബുദാബിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

Published on 12 April, 2017
അബുദാബിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

      അബുദാബി: അബുദാബിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. അബുദാബി ആരോഗ്യ വകുപ്പ് അധികൃതരാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ങഋഞടഇീഢ വിഭാഗത്തില്‍ പ്പെട്ട രോഗത്തിന് ചികിത്സകള്‍ ആവശ്യമാണ്. 

രോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രാലയവുമായും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടനയുടെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്.

രോഗം പകരാതിരിക്കാന്‍ അബുദാബി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇതനുസരിച്ച് തുമ്മുന്‌പോഴും ചുമയ്ക്കുന്‌പോഴും ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം. ഉപയോഗിച്ച ടിഷ്യുകള്‍ വലിച്ചെറിയാതെ നശിപ്പിച്ചു കളയണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യുന്നത് രോഗം പകരുന്നത് ഒരു പരിധിവരെ തടയാനാകും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക