Image

നാടന്‍ കപ്പ ബിരിയാണി (ഈസ്റ്റര്‍ വിഭവം: സുജാ സെലിന്‍ എബി)

Published on 12 April, 2017
നാടന്‍ കപ്പ ബിരിയാണി (ഈസ്റ്റര്‍ വിഭവം: സുജാ സെലിന്‍ എബി)
മലയാളികളായ പ്രവാസികള്‍ നാടന്‍ കപ്പ ബിരിയാണി ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഭവമായി പരീക്ഷിക്കൂ.

ചേരുവകള്‍:
കപ്പ - ഒരു കിലോ
മട്ടന് എല്ലോടു കൂടിയത് -ഒരു കിലോ
കോഴി മുട്ടയുടെ വെള്ള -5 എണ്ണം
ഇഞ്ചി ചതച്ചത് - 1 കഷണം
വെളുത്തുള്ളി ചതച്ചത് -8 അല്ലി
സവാള വലുത് -4 എണ്ണം
പച്ചമുളക് -2
ചുവന്നുള്ളി- 10 എണ്ണം
മല്ലിപ്പൊടി - 2 ടേബിള് സ്പൂണ്
മുളകുപൊടി - 5 ടേബിള് സ്പൂണ്
മഞ്ഞള്‌പ്പൊിടി - 1/2 ടീസ്പൂണ്
കുരുമുളക് -4 ടീസ്പൂണ്
ഗരം മസാല പൊടിച്ചത് - 2 ടീസ്പൂണ്
ഉപ്പ്, കറിവേപ്പില,വെളിച്ചണ്ണ , കടുക് -പാകത്തിന്

പാചകം ചെയ്യുന്ന വിധം:
മട്ടന്‍ പാകത്തിന് മുളക് പൊടി ,മല്ലിപ്പൊടി , കുരുമുളക് പൊടി ,മഞ്ഞള്‍ പൊടി, ഗരം മസാല,ഉപ്പ് എന്നിവ ചേര്‍ത്തു മിക്‌സ് ചെയ്ത് അര മണിക്കൂര് വെക്കുക.അതിനു ശേഷം ചെറിയ തീയില് അല്പം വെള്ളം ചേര്ത്തു വേവിക്കുക.ഇനി കപ്പ കഷണം ആക്കി അല്പം ഉപ്പ് ചേര്‍ത്ത് പാതി വേവിച്ചെടുക്കുക.പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി പച്ചമുളക്,സവോള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി എന്നിവ വഴറ്റി ബാക്കിയിരിക്കുന്ന മസാലകള്‍ എല്ലാം ചേര്ത്തു നന്നായി മൂപ്പിച്ചെടുക്കുക.

വേവിച്ചു വെച്ചിരിക്കുന്ന മട്ടനും ,വഴറ്റി വെച്ചിരിക്കുന്ന മസാലക്കൂട്ടും കപ്പയിലേക്ക് ചേര്‍ത്തു ,കോഴി മുട്ടയുടെ വെള്ള ഇതിലേക്ക് പൊട്ടിച്ചു ഒഴിക്കുക. ഇവ നന്നായി ഇളക്കി ചെറു തീയില്‍ മൂടി വെച്ച് വേവിക്കുക.

ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ താളിച്ച് കപ്പയിലേക്ക് ഇട്ടു നന്നായി ഇളക്കി കൂട്ടി കുഴച്ചെടുക്കുക. ബിരിയാണി റെഡി. സലാഡും, പപ്പടവും അല്പം കടുമാങ്ങ അച്ചാറു കൂടിയായാല് കേമം.

സ്വാദേറിയ നാടന്‍ കപ്പ ബിരിയാണി ഈ ഈസ്റ്ററിനു ഒന്ന് പരീക്ഷിച്ചു നോക്കൂ.
നാടന്‍ കപ്പ ബിരിയാണി (ഈസ്റ്റര്‍ വിഭവം: സുജാ സെലിന്‍ എബി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക