Image

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ വിഷു ആഘോഷം വെള്ളിയാഴ്ച വൈകിട്ട് ആറു മണിമുതല്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 12 April, 2017
വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ വിഷു ആഘോഷം വെള്ളിയാഴ്ച  വൈകിട്ട് ആറു മണിമുതല്‍.
വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തില്‍ വിഷു ആഘോഷം വെള്ളിയാഴ്ച വൈകിട്ട്(ഏപ്രില്‍ 14 ) ആറു മണിമുതല്‍ ക്ഷേത്രത്തില്‍ നടത്തപ്പെടും. വിഷു കണിയും, പ്രേത്യക പൂജകളും ഉണ്ടായിരിക്കുന്നതാണ്. മേടത്തിലെ വിഷു, ലോകത്ത് എമ്പാടും ഉള്ള മലയാളികള്ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ പോലെയുള്ള  കൊന്ന പൂവും, കണിവെള്ളരിയും, പുന്നെല്ലും, വെള്ളിനാണയങ്ങളും ,വാല്‍ക്കണ്ണാടിയും,കൃഷ്ണ വിഗ്രഹവും  നിലവിളക്കിന്റെ വെളിച്ചത്തില് അണിനിരക്കുന്ന വിഷുക്കണിയും ഓരോ വര്‍ഷത്തെ അനുഭവങ്ങള്‍ ആണ് നമുക്കു കാട്ടിത്തരുന്നത്.

നന്മയും സമത്വവും സമൃദ്ധിയുമാണു വിഷുവിന്റെ സന്ദേശം.   പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന്  അര്‍ത്ഥം. മേടം ഒന്നാംതീയതി സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ദിവസമാണ്. മേടം മുതല്‍ മീനംവരെയാണ് രാശി ചക്രം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാനുഷഭാവംവിട്ട് വൈകുണ്ഠത്തിലേക്ക് മടങ്ങിയത് മേടസംക്രമ സന്ധ്യയിലാണെന്നു വിശ്വസിക്കപ്പെടുന്നു. ഭഗവാന്‍ മറഞ്ഞതിനുശേഷം ആരംഭിച്ച കലിയുഗത്തെ ഭഗവദ് വിഗ്രഹം കണികണ്ടുകൊണ്ടാണ് ഭക്തജനങ്ങള്‍ സ്വീകരിച്ചത്. വിഷുക്കണി എന്ന സങ്കല്‍പ്പത്തിനു പിന്നിലെ ഒരു വിശ്വാസം ഇതാണ്.

വിഷുവിന് വീട്ടിലെ കാരണവന്മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമൃദ്ധിയുടെ സൂചകമായി കാണുന്നവരുണ്ട്. എല്ലാ വിശ്യാസികള്‍ക്കും  ഐശ്വര്യവും, സമാധാനവും, സമൃദ്ധിയും ഉണ്ടാകാന്‍   വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തില്‍ പ്രേതക പൂജകള്‍ നടത്തുന്നതാണ്.

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ വിഷു ആഘോഷം വെള്ളിയാഴ്ച  വൈകിട്ട് ആറു മണിമുതല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക