Image

ഡെന്‍വറില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം കത്തി നശിച്ചു; വൈദികനു പരുക്കേറ്റു

Published on 13 April, 2017
ഡെന്‍വറില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം കത്തി നശിച്ചു; വൈദികനു പരുക്കേറ്റു
ഡെന്‍ വര്‍, കൊളറാഡോ: വെസ്റ്റ് വാത്ഷ് പ്ലെയ്‌സിലുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ തീപിടുത്തം. കനത്ത നാശനഷ്ടമുണ്ടായി.വൈദികന്‍ ഫാ. എല്‍ദോ പൈലിക്ക് സാരമല്ലാത്ത പരുക്കേറ്റു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നു അധിക്രുതര്‍ സംശയം പ്രകടിപ്പിച്ചതായി സഭാ  
അധിക്രുതര്‍ അറിയിച്ചു. 
പോലീസും ഫയര്‍ ഫോഴ്‌സും അന്വേഷണം തുടരുന്നു. ബുധനാഴ്ച ഉച്ചക്കാണു സംഭവം.

ഏറെ വേദനാജനകമായ സംഭവമാണിതെന്നു ജിജോ മറ്റമന പറഞ്ഞു. ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ എവിടെ നടത്തുമെന്നു ഉറപ്പില്ല.

ഇടവകാംഗങ്ങള്‍ പണം സ്വരൂപിച്ചാണു പള്ളി വാങ്ങിയത്. അധികം ഇടവകക്കാരില്ല.ഹോളി വീക്കില്‍ ഇത്തരമൊരു സംഭവം ഇടവകക്കാരെ ദുഖത്തിലാഴ്ത്തി.

പള്ളി പുതുക്കിപ്പണിയാന്‍ ഗോ ഫണ്ട് മീ വഴി ധന സമാഹരണം ആരംഭിച്ചിട്ടുണ്ട്‌ 


ഡെന്‍വറില്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം കത്തി നശിച്ചു; വൈദികനു പരുക്കേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക