Image

അവധികാലം മുതലാക്കി പ്രവാസികളെ പിഴിയുന്ന ഇന്ത്യൻ വിമാനകമ്പനികൾക്കെതിരെ കേന്ദ്രസർക്കാർ നടപടി എടുക്കുക : നവയുഗം അൽഹസ്സ ഹരത്ത് യൂണിറ്റ്

Published on 13 April, 2017
അവധികാലം മുതലാക്കി പ്രവാസികളെ പിഴിയുന്ന ഇന്ത്യൻ വിമാനകമ്പനികൾക്കെതിരെ കേന്ദ്രസർക്കാർ നടപടി എടുക്കുക : നവയുഗം അൽഹസ്സ ഹരത്ത്  യൂണിറ്റ്


അൽ ഹസ്സ:  അവധിക്കാലത്തെ പ്രവാസികളുടെ തിരക്ക് മുതലെടുത്ത് അന്യായമായി വിമാനടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ച് പ്രവാസികളെ സാമ്പത്തികമായി പിഴിയുന്ന ഇന്ത്യൻ വിമാനകമ്പനികൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ  കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് നവയുഗം നവയുഗം അൽഹസ്സ ഹരത്ത്  യൂണിറ്റ് കൺവെൻഷൻ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അൽ ഹസ്സയിലെ ഹരത്ത് ഓഫീസ് ഹാളിൽ, യൂണിറ്റ് പ്രസിഡന്റ് അരുൺ ഹരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ, യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി നൗഫൽ വറട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.  യൂണിറ്റ് രക്ഷാധികാരി മുഹമ്മദാലി ഭാവി സംഘടനാപരിപാടികൾ  വിശദീകരിച്ചു. നവയുഗം അൽഹസ്സ മേഖല കമ്മിറ്റി ഭാരവാഹികളായ രാജീവ് ചവറ , സുശീൽ കുമാർ എന്നിവർ സംസാരിച്ചു.

നവയുഗം ഹൊഫൂഫ് സിറ്റി യൂണിറ്റ് നേതാവായിരുന്ന കുഞ്ഞമോൻ വർഗ്ഗീസിന്റെ ആകസ്മികനിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോയ ബാബു അപ്പൂട്ടിയ്ക്ക് പകരം അനീഷ് ബാബു കാപ്പിലിനെ യൂണിറ്റ് ഖജാൻജിയായി യോഗം തെരെഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ഷബീറിനെയും, എക്സിക്യൂട്ടീവ് മെമ്പർമാരായി സലിം തേവലക്കര, ഷമീർ, അനുകുട്ടൻ, ഗോമസ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക