Image

കിംഗ് ഖാന്‍ ചിത്രത്തില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍വാങ്ങി

Published on 13 April, 2017
കിംഗ് ഖാന്‍ ചിത്രത്തില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍വാങ്ങി


ഷാരൂഖിനെ നായകനാക്കി ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍വാങ്ങി. ഹോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ച ദീപികയ്ക്ക് ഷാരൂഖ് ചിത്രത്തിനായി മാറ്റിവയ്ക്കാന്‍ തിയ്യതി ഇല്ലാത്തതാണ് പ്രശ്‌നം.

സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്രാഖ്യായികയായ പത്മാവതിയുടെ തിരക്കിലാണ് ദീപിക ഇപ്പോള്‍. ചിത്രത്തില്‍ പത്മാവതിയുടെ ടൈറ്റില്‍ റോളിലാണ് ദീപിക. കാമുകന്‍ രണ്‍വീര്‍ സിങ്ങാണ് ചിത്രത്തിലെ നായകന്‍. ഇതാണ് രണ്‍വീറിനുവേണ്ടി ഷാരൂഖിനെ തഴഞ്ഞു എന്ന മട്ടിലുള്ള വാര്‍ത്തയ്ക്ക് വഴിമരുന്നിട്ടത്.

ഓം ശാന്തി ഓമില്‍ ഷാരൂഖിന്റെ നായികയായിട്ടാണ് ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചെന്നൈ എക്‌സ്പ്രസിനുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ പ്രതീക്ഷയോടെയാണ് ആനന്ദ് റായിയുടെ ചിത്രത്തിനായി കാത്തിരുന്നത്. ഇവരെ നിരാശരാക്കുന്നതാണ് ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള ദീപികയുടെ തീരുമാനം.

വൈകാതെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയെങ്കിലും ദീപികയുടെ പകരക്കാരിനെ ഇതുവരെ ആനന്ദ് റായി നിശ്ചയിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക