Image

അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പെസഹ ആചരിച്ചു

Published on 13 April, 2017
അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പെസഹ ആചരിച്ചു
   അബര്‍ഡീന്‍: അബര്‍ഡീന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പീഡാനുഭവത്തിന് മുന്നോടിയായി ക്രിസ്തു ശിഷ്യന്മാരടെ പാദങ്ങള്‍ കഴുകിയതിന്േറയും അന്ത്യ അത്താഴവേളയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്േറയും ഓര്‍മപുതുക്കി പെസഹ ആചരിച്ചു. 

ഏപ്രില്‍ 12ന് വൈകുന്നേരം നാലു മുതല്‍ വിശുദ്ധ കുന്പസാരത്തെ തുടര്‍ന്ന് നമസ്‌കാരവും പെസഹായുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും പെസഹ അപ്പം വിതരണവും സ്‌നേഹവിരുന്നും നടന്നു. 

പരസ്പര മത്സരത്തിന്േ!റയും വിനയ രാഹിത്യത്തിന്േ!റയും ഈ കാലഘട്ടിത്തില്‍ പരസ്പര സ്‌നേഹത്തിന്റെ വെള്ളത്താല്‍ വിനീത ഹൃദയരായി അപരന്റെ പാദങ്ങള്‍ കഴുകുവാനുള്ള മനസ് യേശുക്രിസ്തു നമുക്ക് കാണിച്ചുതന്ന വിനയത്തിന്േ!റയും ആത്മ സമര്‍പ്പണത്തിന്േ!റയും മാതൃക നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കണമെന്ന് പെസഹായുടെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച ഫാ. എല്‍ദോ വര്‍ഗീസ് പറഞ്ഞു. 

ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഒന്പതു മുതലും ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ദുഃഖശനിയാഴ്ച വൈകുന്നേരം ആറു മുതലും നടക്കും. 

വിവരങ്ങള്‍ക്ക്: ഫാ. എല്‍ദോ വര്‍ഗീസ് (വികാരി) 00353871425844, സജി ജോണ്‍ (സെക്രട്ടറി), 07737386878, എം.കെ. ജേക്കബ് (ട്രസ്റ്റി) 07872970197.

പള്ളിയുടെ വിലാസം Summerhill Parish Church, 36 Stronsay Drive, Aberdeen, AB 156 JL

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക