Image

കോര്‍ക്കില്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ശുശ്രൂഷകള്‍

Published on 13 April, 2017
കോര്‍ക്കില്‍ ദുഃഖവെള്ളി, ഈസ്റ്റര്‍ ശുശ്രൂഷകള്‍


      കോര്‍ക്ക്: അയര്‍ലന്‍ഡിലെ കോര്‍ക്ക് ഹോളി ട്രിനിറ്റി മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ ദുഃഖവെള്ളി, ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ഡഗ്ലസ് സെന്റ് മൈക്കിള്‍സ് സ്‌കൂളിന് സമീപമുള്ള കാനന്‍ പഘം ഹാളില്‍ നടക്കും. 

ദുഃഖവെള്ളിയാഴ്ച ആരാധന രാവിലെ ഒന്പതിന് ആരംഭിക്കും. ഈസ്റ്റര്‍ ശുശ്രൂഷകള്‍ ദുഃഖശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ലിമെറിക്, വാട്ടര്‍ഫോര്‍ഡ് എന്നീ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും കോര്‍ക്കില്‍ നടക്കുന്ന ഹാശാ ആഴ്ച ശുശ്രൂഷകളില്‍ പങ്കെടുക്കും. ഫാ. വിനു വര്‍ഗീസ് (റോം) തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ഷെറി ജോണ്‍ (ട്രസ്റ്റി) 0858520202, ബിജു മാത്യു (സെക്രട്ടറി) 0872953260. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക