Image

ചെമ്മീന്‍ തീയല്‍ (പാചകം: സുജ സെലിന്‍ എബി)

Published on 13 April, 2017
ചെമ്മീന്‍ തീയല്‍ (പാചകം: സുജ സെലിന്‍ എബി)
രുചിയേറിയതും, വളരെ പെട്ടെന്ന് പാചകം ചെയ്യാവുന്നതുമായ ചെമ്മീന്‍ തീയല്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.

ചേരുവകള്‍:
1.ചെമ്മീന് 40 60 പാക്കറ്റ്
2.ചുവന്നുള്ളി 5 എണ്ണം
3 ഉരുളകിഴങ്ങ് 1 എ ണ്ണം
4 തക്കാളി 3 എണ്ണം
5.പച്ചമുളക് – 4 എണ്ണം
6.തേങ്ങാ പീര പാകത്തിന്
7.മല്ലിപ്പൊടി – 3 ടീസ്പൂണ്
8.മുളക്‌പൊടി 3 ടീസ്പൂണ്
9.ഉലുവപൊടി അര ടീസ്പൂണ്
10.കുരുമുളക്‌പൊടി 1 ടീസ്പൂണ്
11.മഞ്ഞള് പൊടി അര ടീസ്പൂണ്
12.വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ് പാകത്തിന്.

തയ്യാറാക്കുന്ന വിധം :
ചെമ്മീന്‍ നല്ലതായി ക്ലീന് ചെയ്തു പുഴുങ്ങി മാറ്റി വയ്ക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ വറുക്കണം.തേങ്ങാ പീര മൂക്കുമ്പോള്‍, ചെറുതീയില്‍ ചേരുവളെല്ലാം ഇതിലേക്ക് ചേര്‍ത്തു ചൂടാക്കി എടുക്കുക.ഈ കൂട്ട് നന്നായി അരച്ചെടുക്കുക.

ഒരു പാനില് അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള് കടുക് പൊട്ടിച്ചതിനു ശേഷം അല്ലിയായി മുറിച്ച ചുവന്നുള്ളി ചേര്ത്തു വഴറ്റുക.ചെറുതായി വഴന്നു വരുമ്പോള് ഉരുളകിഴങ്ങും തക്കാളിയും പച്ചമുളകും ചേര്‍ത്തു മൊത്തത്തില്‍ നല്ലതായി വഴറ്റുക.ഒപ്പം തന്നെ കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്ക്കുക.

നന്നായി വഴന്നു എന്ന് തോന്നിയാല്‍ അരച്ച തേങ്ങാകൂട്ട് ചേര്‍ക്കുക. അടച്ചു വെച്ച് കുറുകുന്നത് വരെ വേവിക്കുക.ശേഷം ചെമ്മീന് പുഴുങ്ങിയത് ചേര്ത്തിളക്കി 4 മിനിറ്റ് ചെറുതീയില്‍ അടച്ചു വയ്ക്കുക.സ്വാദേറിയ ചെമ്മീന്‍ തീയല്‍ റെഡി.

പ്രവാസി മലയികളുടെ ഇടയില് നടന് ഊണിനു പ്രിയം ഏറി വരുന്ന ഈ കാലഘട്ടത്തില്‍ ചെമ്മീന്‍ തീയല്‍ ഒരു സൈഡ് ഡിഷ് ഒന്ന് പരീക്ഷിച്ചു നോക്കൂ.

Join WhatsApp News
വിദ്യാധരൻ 2017-04-14 08:43:17
ചെമ്മീൻ തീയലെന്നു കേട്ട മാത്ര
അമ്മെ! വായിൽ വെള്ളം ഊറിടുന്നു
പലതരം കറികൾ കൂട്ടി ഞങ്ങൾ
മൂക്കറ്റം അടിച്ചു കേറ്റിടുമ്പോൾ,
ഏമ്പക്കം വിട്ടെഴുനേറ്റിടുമ്പോൾ
ഓർക്കാറില്ലതു തീർത്ത കരത്തെയാരും
ഓർത്തുപോകുന്നെന്റെ 'അമ്മ പണ്ട്
തനിയെ പറയാറുള്ള കാര്യം ഇന്നിവിടെ
'കുഞ്ഞുങ്ങളുണ്ണാൻ വന്നിടുമ്പോൾ
എന്താണൊരുക്കുന്നത് ഈശ്വരാ ഞാൻ
പലജോലിയിൽ വ്യാപൃതരാണെന്നാലും
അക്കാര്യം അലട്ടിയിരുന്നവരെ എന്നും 
എത്ര നാം അവരെ അഭിനന്ദിച്ചാലും
ഒട്ടും കുറവില്ലതിൽ തീർച്ചതന്നെ
ഓർക്കുക ആഹാരം കഴിച്ചിടുമ്പോൾ
അത് തീർത്ത കരങ്ങളെ എന്നും നമ്മൾ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക