Image

കണിവെട്ടം (കവിത: മഞ്ജുള ശിവദാസ്)

Published on 13 April, 2017
കണിവെട്ടം (കവിത: മഞ്ജുള ശിവദാസ്)
നല്‍ക്കാഴ്ച്ച കാണുവാന്‍ മിഴി തുറക്കാം.
നന്മനസ്സാല്‍ കണി കണ്ടു തൊഴാം.
നവനീത ചോരനെ കണ്ടുവന്ദിച്ചിട്ടു
നവവര്‍ഷ സ്വപ്‌നങ്ങള്‍ സഫലമാക്കാം.

നവയുഗ കാഴ്ചക്കു മാറ്റേറുവാന്‍
നറു ചിന്തകള്‍ക്കൊണ്ടകം നിറക്കാം.
നമുക്കായ കര്‍മ്മങ്ങള്‍ ചെയ്യാം പഴിക്കാതെ,
നല്ല കാലത്തെ പ്രതീക്ഷിച്ചിടാം.

നറുമൊഴി തൂകിയാശ്വാസമാകാന്‍,
നല്‍ച്ചെയ്തിയാല്‍ ചെറുവെട്ടമേകാന്‍,
നരജന്മമങ്ങിനെ സഫലമാക്കീടുവാന്‍,
നളിനാക്ഷനെക്കണ്ടു കൈവണങ്ങാം.

നല്‍പ്പാത പണിതു മുന്നേറുവാനായ്
നശ്വരജന്മ മോക്ഷത്തിനായി
നഭസ്സു മേല്‍ക്കൂരയാമീക്കുടുംബത്തിന്‍റെ
നന്മകള്‍ക്കായ് കണികണ്ടു തൊഴാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക