Image

സിഡ്‌നി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ അനുശോചിച്ചു

Published on 25 February, 2012
സിഡ്‌നി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ അനുശോചിച്ചു
സിഡ്‌നി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തയും സഭയുടെ മിഷന്‍ ബോര്‍ഡ് പ്രസിഡന്റുമായ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ സിഡ്‌നി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്‍ അനുശോചിച്ചു.

ഫെബ്രുവരി 19ന് (ഞായര്‍) രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പിതാവിനുവേണ്ടി ധൂപ പ്രാര്‍ഥനയും തുടര്‍ന്ന് വികാരി ഫാ. ഫ്രഡിനാന്‍ഡ് പത്രോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ഉമ്മന്‍ വര്‍ഗീസ് തിരുമേനിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പ്രത്യേകം അനുസ്മരിച്ച് പ്രസംഗിച്ചു. വികാരി കോണ്‍ഗ്രിഗേഷന്റെ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സഖറിയ കാര്‍ത്തികപ്പള്ളി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക