Image

സര്‍വം സഹിച്ചവന്‍ (ജോയ്‌സ് തോന്ന്യാമല)

Published on 13 April, 2017
സര്‍വം സഹിച്ചവന്‍ (ജോയ്‌സ് തോന്ന്യാമല)
ത്യാഗമായ് 
മോക്ഷമായ് 
കാരുണ്യരൂപമായ് 
മുക്തിയായ് 
മുക്തിതന്‍ മൂര്‍ത്തിമത്ഭാവമായ്
ജീവനായ് മാനവ-
ജീവന്റെ ജീവനായ് 
പ്രാണന്‍ വെടിഞ്ഞിഹ 
മാനവരക്ഷക്കായി

നോക്കുക, സസൂഷ്മം 
ഉള്‍കണ്ണിനാലെ നീ 
പീഡിത ക്ഷിണിത 
ക്രൂശിത രൂപത്തെ 
കേള്‍ക്കുക സശ്രദ്ധം 
ഉല്‍കേള്‍വിയാലെ നീ 
സ്‌നേഹവാനേശുവിന്‍ 
മൃദുവായ നിസ്വനം

മുള്ളിന്‍ കിരീടം 
ശിരസ്സിനെ പുല്കിയും 
കാല്‍ക്കരമാണിയാല്‍ 
ബന്ധിതാനാക്കിയും
വാര്‍ന്നിറ്റു വീഴുന്നു 
രക്തകണികയും 
ധാരയായി ഒഴുകുന്നു 
നീര്‍ചാലു പോലവേ

ചാട്ടവാറിന്റെ 
കനമേറും താഡനം 
മാംസങ്ങള്‍ ചിന്നി
തെറിക്കുന്നോ ദൂരത്തായി 
ഉഴവു ചാല്‍ പോലെ 
മേനി കീറിടുന്നു 
വിവസ്ത്രനാം തന്‍ ശീല 
പങ്കിട്ടെടുക്കുന്നു

ശ്രവിക്കൂ നീ ദൂരെയായി 
കാല്‍വരി കുന്നിലെ 
ആര്‍ത്തിരമ്പിടുന്നൊരാ-
ട്ടഹാസധ്വനി 
മതിവരാതാക്രോശം 
മുഴക്കുന്നെഹൂദരിന്‍ 
പരിഹാസവാക്കിന്റെ 
പ്രതിധ്വനി കേട്ടുവോ 

അരുമയാം ശിഷ്യരിന്‍ 
നെടുവീര്‍പ്പും ഭീതിയും 
അണപൊട്ടി ഉഴുകുന്ന 
അശ്രുബിന്ദുക്കളും 
പിടക്കുന്നാമാതൃ-
ഹൃദയത്തിന്‍ നൊമ്പരം 
തേങ്ങലായി കണ്ണീരിന്‍ 
പ്രളയമായി മാറുന്നു

മുഷ്ടിചുരുട്ടിയിടിയുടെ 
ഘോരത 
കന്നത്തടി, കുത്തു 
കാര്‍ക്കിച്ചു തുപ്പലും 
ജീവന്‍ വെടിയുവാന്‍ 
വെമ്പുന്ന ദേഹത്തിന്‍ 
പിടയുന്നൊരാ നേര്‍ത്ത 
നാദവും കേട്ടുവോ...?

ദാഹര്‍ത്താനേത്രത്തിന്‍ 
നോട്ടം രസിച്ചവര്‍ 
കൈപ്പേറും നീര് 
കുടിക്കുവാനേകുന്നു 
കഷ്ടമേ കഷ്ടം ഹാ !
എന്തിനീ ക്രൂരത 
ദിവ്യമാം സ്‌നേഹം 
പങ്കിട്ട തെറ്റിനോ...?

ദേഹം നുറുങ്ങിയ 
പിളരുന്ന നെഞ്ചിലായി 
പിടയുന്നു പ്രാണനെ 
വെടിയുവാനായവന്‍ 
ആശിച്ചു പോയ് നാഥന്‍ 
ഒരുവേള രക്ഷക്കായി 
മൃദുവായി മന്ത്രിച്ചു 
മന്ദമായി പ്രാര്‍ത്ഥിച്ചു...
'ദൈവമേ...ദൈവമേ 
കൈവിട്ടുവോ നീ എന്നെ 
വയ്യയോ ഈ പാന-
പാത്രം നുകരുവാന്‍
ദൈവമേ തൃക്കരം 
നീട്ടൂ...രക്ഷിപ്പു നീ 
ദൈവമേ നീ ദയ
ചൊരിയണെ എന്നിലായി'

ഞെട്ടിവിറച്ചവന്‍ 
ഖിന്നനായി ഉരുവിട്ടു 
'ഇല്ലില്ലനിഷ്ഠമായി 
ഒന്നുമേ വന്നിടാ 
അങ്ങയിന്‍ ഇഷ്ടം 
നിറവേറ്റുകെന്നിലായി 
പൂര്‍ണമായി ഞാനിതാ 
യാഗമായിടുന്നു'

ത്രിത്വത്തില്‍ രണ്ടാമന്‍ 
വെളിപ്പെട്ടു ഭൂമിയില്‍ 
സ്വയമേറ്റു വന്‍ ഭാരം 
മര്‍ത്യകുലത്തിനായി 
ശാപം മാറിടട്ടെ,
മുക്തി പ്രാപിക്കട്ടെ,
പാപവിമുക്തരായ് 
തീരട്ടെ മാനവര്‍

ഭാഗം 2 

ജീവന്‍ വെടിഞ്ഞോരു 
നിമിഷമാ വദനത്തിന്‍ 
ജീവന്‍ സ്ഫുരിക്കുന്ന 
ശോഭയെ കണ്ടുവോ 
ജീവന്‍ വെടിഞ്ഞോരു 
നേരം പ്രകൃതിയിന്‍ 
ഭാവപകര്‍ച്ചയും 
കണ്ടുവോ...?

ചീറിയടിക്കുന്ന കാറ്റിന്റെ 
താണ്ഡവം 
തിമിര്‍ത്താടി വരുന്നോരു 
മാരി ഇരമ്പലും
തകര്‍ത്തിടി നാദത്തിന്‍ 
ഹുങ്കാര ശബ്ദവും 
ഇളക്കുന്നു ധാത്രിതന്‍ 
അടിസ്ഥാന ശിലയതും

വിറയ്ക്കുന്ന മണ്ണില്‍ 
ഭയം പൂണ്ട പടയാളികള്‍ 
ഓടുന്ന കാലൊച്ച 
ചുറ്റുമായി കേട്ടുവോ 
കടപുഴകി വീഴുന്ന 
വന്‍വൃക്ഷവും, കൂടെ 
വിണ്ടു കീറിടുന്ന 
ശിലകളും മലകളും

ദേവാലയത്തിന്റെ 
തിരശ്ശിലകീറിയും 
ഇരുണ്ടു പോയാരുണന്റെ 
തേജസും വെണ്മയും 
ഭയന്നോടി ജനമാകെ 
അഭയസ്ഥാനം തേടി 
മനം മാറ്റം വന്നവര്‍ 
പുലമ്പുന്നു ഹാ...! കഷ്ടം

കാണുക മര്‍ത്യാ നീ 
ക്രൂശിത രൂപത്തെ 
കേള്‍ക്കുക യേശുവിന്‍ 
ഇമ്പമാം ശബ്ദത്തെ 
തന്‍ പാദം പൂര്‍ണമായി 
പിന്തുടര്‍ന്നിടുക...
തന്‍ രൂപം മായാതെ 
നിന്നുള്ളില്‍ സൂക്ഷിക്ക...

(2010 ല്‍ പ്രസിദ്ധികരിച്ച 'സര്‍വം സഹിച്ചവന്‍' എന്ന കവിതാ സമാഹാരത്തില്‍ നിന്നും)

സര്‍വം സഹിച്ചവന്‍ (ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
Ninan Mathullah 2017-04-14 04:03:40
Beautiful. Please click on the link ti view the Youtube video.

https://www.youtube.com/watch?v=lKa72CR0Oxk
വിദ്യാധരൻ 2017-04-14 07:23:20
ഒരു ചോദ്യം എന്നെ അലട്ടിടുന്നു
അകതാരിൽ അസ്വാസ്ഥ്യം തീർത്തിടുന്നു
യേശുവിനെ മതം വധിച്ചതാണോ
അതോ സ്വയം മരണം വരിച്ചതാണോ?
'കഴിയുമെങ്കിൽ ഈ പാനപാത്രം"
ഒഴിവാക്കാൻ കേണൊരാർത്തനാദം,
പ്രതിധ്വനിക്കുമ്പോൾ മനസിലെന്നും
ഉയർത്തുന്നു ചോദ്യം 'സത്യം എന്ത്?'
മതമെന്നും മനുഷ്യനെ മണ്ടരാക്കി
ചൂഷണം മോഷണം തുടർന്നിടുന്നു
അവനവൻ ചെയ്യുന്ന തെറ്റുകൾക്ക്
അവനവൻ ഏൽക്കണം ബാദ്ധ്യതകൾ
രക്ഷിക്കാനാവില്ലൊരുത്തനൊരുത്തനേയും
രക്ഷ സ്വയം നാം കണ്ടെത്തിടേണം
തെറ്റ്തിരുത്താനുള്ളഹ്വാനമെന്നും
ഉണ്ടായിരുന്നവൻ അനുശാസനത്തിൽ
സ്നേഹമെന്ന സദ്ഗുണത്താൽമാത്രം
കൈവരിക്കാം സ്വർഗ്ഗം ഭൂവിലെന്നു
ചെന്നൊരു മാത്രയിൽ കുപിതരായി
വരേണ്യവർഗ്ഗം  അസ്വസ്ഥരായി
ഇന്നെന്നപോലെ സോഷ്യലിസം
അന്നും സൃഷ്ടിച്ചു വിപ്ലവങ്ങൾ
ആലോചനയായി ഗൂഢമായി 
കുരുക്കിടാനവനെ കൊന്നിടാനായി
കയ്യാഫെസന്നാ പുരോഹിതനും
കുത്തിയവനെ പുറകിൽ നിന്നും
ക്രൂരമായവനെ മതവും രാഷ്ട്രീയവും
ക്രൂശിൽ തറച്ചു കുത്തിക്കൊന്ന നേരം
മാറ്റൊലി കൊണ്ടാ ആർത്തനാദം
'കഴിയുമെങ്കിൽ ഈ പാനപാത്രം"
ഒഴിവാക്കാൻ കേണൊരാർത്തനാദം,
ജീവിക്കുന്നിവിടെ ,കയ്യാഫസുമാർ'
യേശുവോക്രൂശിൽ പിടഞ്ഞു മരിച്ചുപോയി
സത്യം എന്നും പൊൻ തളികളിൽ
മറഞ്ഞരിക്കുന്നെന്നു ചൊന്ന വയലാർ-
കവിത അറിയാതെ ഓർത്തുപോയി

Ninan Mathullah 2017-04-14 15:44:12
Is it too difficult to grasp the theology or common sense behind Jesus's death for the sin of the mankind? If you owe somebody something, and another person agree to pay what you owe, would not you and I agree to the offer or insist that the debtor himself must pay it and nobody else is acceptable. Since nobody could pay the price for the sin of mankind, God took the shape of a man and paid for the price for sin. The animal sacrifice in all the religions and all the cultures of the world is the shadow of this sacrifice of Jesus on the cross. Only those who deserve to know this truth will be open to this mystery. To others it will be foolishness. So if you do not understand this mystery take the all knowing pride and intelligence off from you, humble yourself before God and pray to reveal the truth to you. Nobody else can help to reveal the truth to you.
Anthappan 2017-04-15 04:39:51

The contrast between the two poems ( Joyice Thonniyamala -1 and Vidyaadharan-2) is very clear.   Thonniyamala is a drawing a picture which is familiar to everyone whereas Vidyadhran takes us to a different level of thinking.  Those who are brainwashed by religion and living under fear will say Halleluiah to the poem-1 and go back to sleep.  Those who seek the truth and fearless will ponder over the poem -2 and continue searching the truth.  The first category will die without knowing the truth because they will be happy with what they heard from the Pharisees. The second category will live on because they are pursuing the truth and continue even after their death.  The first poem is an empty vessel and the second one is a deep river.     

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക