കണിയൊരുക്കിയും കൈനീട്ടംനല്‍കിയും അരിസോണ മലയാളികള്‍ വിഷു ആഘോഷിച്ചു
AMERICA
14-Apr-2017

ഫീനിക്‌സ്: ഐശ്വര്യത്തിന്റെയും
പുതുവത്സരത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ വിഷു അരിസോണയിലെ മലയാളികള്‍
സഹര്‍ഷം വര്‍ണാഭമായി ആഘോഷിച്ചു. കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ
ആഭിമുഖ്യത്തില്‍ ഏപ്രില്‍ 9 നു ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍
വെച്ചാണ് വിഷു ആഘോഷിച്ചത്.
ഗിരിജ മേനോന്‍, ദിവ്യഅനുപ്, സുഷമനായര്‍, ദീപ രാജേഷ് എന്നിവര്‍ ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ വിഷുക്കണിയൊരുക്കി. കമ്മറ്റിഭാരവാഹികളായ ജോലാല്‍ കരുണാകരന്‍, സുരേഷ് നായര്‍, ശ്രീകുമാര്‍ കൈതവന എന്നിവരോടൊപ്പം മുതിര്‍ന്ന തലമുറയിലെ ആളുക ളും ചേര്‍ന്ന് ഭദ്രദീപംകൊളുത്തി ഈവര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് രാജേഷ് ഗംഗാധരന്‍ ഏവരെയും സഹര്‍ഷം സ്വാഗതംചെയ്യുകയും വിഷു ആശംസകള്‍ നേരുകയും ചെയ്തു.
തുടര്‍ന്ന് വിവിധ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍, മയൂര ഡാന്‍സ് ഗ്രൂപ്പ്, അര്‍ച്ചന അളഗിരി, രമ്യ അരുണ്‍ കൃഷ്ണന്‍, മഞ്ജു രാജേഷ് എന്നിവര്‍ വിവിധ നൃത്തനൃത്തങ്ങള്‍ വളരെഭംഗിയോടും ചിട്ടയോടും അവതരിപ്പിച്ചത് കാണികളുടെ മനംകവര്‍ന്നു.ദിലീപ് പിള്ള, ധന്യ ഗോപിനാഥ്, പദ്മാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തവതരിപ്പിച്ച സംഗീതസന്ധ്യ ശ്രവണസുന്ദരമായി.അനിതാ പ്രസീദ്, ദിവ്യഅനുപ് എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റോഷ്‌നി സുരേഷ്കുമാര്‍, അതിഥി ദത്ത എന്നിവര്‍ പരിപാടിയുടെ അവതാരകരായി.
ഗിരീഷ് ചന്ദ്രന്‍, സുരേഷ് കുമാര്‍, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാചകം ചെയ്ത ഇരുപതിലധികം വിഭവങ്ങളോട്കൂടിയ വിഭവസമൃദ്ധമായ വിഷുസദ്യ ആഘോഷപരിപാടിയിലെ പ്രധാന ആകര്ഷണമായിരുന്നു .സുധീര്‍ കൈതവന എല്ലാവര്ക്കും കൃതജ്ഞത അറിയിച്ചു.ആഘോഷപരിപാടികള്‍ ഡോ. ഹരികുമാര്‍ കളീക്കല്‍, മനു നായര്‍, പ്രസീദ്, ശ്രീപ്രസാദ്, അരുണ്‍ കൃഷ്ണന്‍, സഞ്ജീവന്‍, ശ്യംരാജ്, സുജിത്, ശ്രീജിത്ത് ശ്രീനിവാസന്‍, ഷാനവാസ് കാട്ടൂര്‍, ശ്രീജിത്ത് നായര്‍ എന്നിവര്‍ സാമന്വയിപ്പിച്ചു.

Facebook Comments