Image

ഒരു രൂപ കോയിന്‍ ഉപയോഗിച്ച്‌ രാജധാനി ട്രെയിന്‍ നിര്‍ത്തിച്ച്‌ ലക്ഷങ്ങളുടെ മോഷണം

Published on 15 April, 2017
ഒരു രൂപ കോയിന്‍ ഉപയോഗിച്ച്‌ രാജധാനി ട്രെയിന്‍ നിര്‍ത്തിച്ച്‌ ലക്ഷങ്ങളുടെ മോഷണം

ദില്ലി: കേവലം ഒരു രൂപയുടെ കോയിന്‍ ഉപയോഗിച്ച്‌ സമര്‍ഥമായി ട്രെയിന്‍ നിര്‍ത്തിച്ചശേഷം മോഷണം നടത്തുന്ന സംഘത്തെ പോലീസ്‌ പിടികൂടി. കഴിഞ്ഞദിവസം ദില്ലി പറ്റ്‌ന രാജധാനി എക്‌സ്‌പ്രസില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട്‌ നാലംഗ സംഘത്തെയാണ്‌ ബിഹാര്‍ ഉത്തര്‍ പ്രദേശ്‌ സംയുക്ത പോലീസ്‌ സംഘം പിടികൂടിയത്‌.

ബിഹാറിലെ ബക്‌സര്‍ ജില്ലക്കാരായ രാജ, ഓം പ്രകാശം റാം, ചന്ദന്‍ കുമാര്‍, ഫത്തേഹ്‌ ഖാന്‍ എന്നിവരാണ്‌ പിടിയിലായതെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറ്റു ട്രെയിനുകളില്‍ മോഷണം നടത്താന്‍ പദ്ധതിയിടവെയാണ്‌ ഇവര്‍ പിടിയിലായത്‌. പിടിയിലായ ഇവര്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ കൈമാറിയതെന്ന്‌ അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു.


ഒരു രൂപയുടെ കോയിന്‍ റെയില്‍വേ പാളത്തിലെ ജോയന്റിനിടയില്‍ തിരുകിയാണ്‌ ഇവര്‍ ട്രെയിന്‍ നിര്‍ത്തിക്കുന്നത്‌. പാളത്തിലെ ജോയിന്റിലുള്ള റബ്ബര്‍ പാളി ഇളക്കി കോയിന്‍ വെക്കുന്നതോടെ സര്‍ക്യൂട്ട്‌ ഷോട്ടാകുന്നു. ഇത്‌ ചുവന്ന സിഗ്‌നലിനിടയാക്കുന്നതോടെ എഞ്ചിന്‍ െ്രെഡവര്‍ക്ക്‌ ട്രെയിന്‍ നിര്‍ത്തേണ്ടിവരും.

നിര്‍ത്തിയ ട്രെയിനിനുള്ളില്‍ ആദ്യം ഒരു മോഷ്ടാവ്‌ കടക്കുകയും പിന്നീട്‌ ഇയാളുടെ സഹായത്തോടെ മറ്റുള്ളവര്‍ പ്രവേശിക്കുകയുമാണ്‌ പതിവ്‌. രാജധാനി എക്‌സ്‌പ്രസില്‍ ഇത്തരത്തില്‍ ഇരുപതോളം പേരാണ്‌ മോഷണത്തിനിരയായത്‌. സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടവര്‍ റെയില്‍വെ പോലീസുമായി വഴക്കിടുകയും ചെയ്‌തു. മോഷണമുതലിന്റെ ഒരുഭാഗം പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക