Image

അഫ്ഗാനിസ്താനിലെ യു.എസ് ബോംബാക്രമണത്തില്‍ 90 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Published on 15 April, 2017
അഫ്ഗാനിസ്താനിലെ യു.എസ് ബോംബാക്രമണത്തില്‍ 90 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
അഫ്ഗാനിസ്താനിലെ യു.എസ് ബോംബാക്രമണത്തില്‍ 90 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അചിന്‍ ജില്ല ഗവര്‍ണര്‍ ഇസ്മാഈല്‍ ഷിന്‍വാരിയും നങ്കര്‍ഹര്‍ പ്രവിശ്യ വക്താവുമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തില്‍ സൈനികര്‍ക്കോ സാധാരണക്കാര്‍ക്കോ അപകടം സംഭവിച്ചിട്ടില്ലെന്നും ഷിന്‍വാരി കൂട്ടിച്ചേര്‍ത്തു.

യു.എസ് നടപടിയെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും പിന്തുണച്ചിട്ടുണ്ട്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ആഷിന്‍ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യു.എസ് ഏറ്റവും വലിയ ആണവേതര ബോംബ് വര്‍ഷിച്ചത്. െഎ.എസിെന്റ പ്രധാന കേന്ദ്രങ്ങളിലൊന്നായിട്ടാണ് ഈ മേഖല അറിയപ്പെടുന്നത്.

എ.എസ് ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും െഎ.എസിെന്റ നീക്കങ്ങളെ തുടക്കത്തില്‍ തന്നെ ചെറുക്കുക എന്നതായിരുന്നു ഇത്തരമൊരു ഓപറേഷനിലൂടെ ലക്ഷ്യമിട്ടതെന്നും അഫ്ഗാനിലെ യു.എസ് സൈന്യത്തിന് നേതൃത്വം നല്‍കുന്ന ജനറല്‍ ജോണ്‍ നിക്കല്‍സണ്‍ പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക