Image

എട്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Published on 15 April, 2017
എട്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ കടലില്‍ കുളിക്കാനിറങ്ങിയ എട്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. സിന്ദുദര്‍ഗ് ജില്ലയിലെ വെയ്‌റി ബീച്ചിലായിരുന്നു സംഭവം.

കര്‍ണാടക ബെല്‍ഗാമിലെ മറാത്ത എഞ്ചിനീയറിങ് കോളജില്‍ നിന്നും വന്ന 60 അംഗ വിദ്യാര്‍ഥി സംഘത്തില്‍ പെട്ടവരാണ് മുങ്ങി മരിച്ചത്.

മീന്‍പിടുത്തക്കാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തുകയും ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തത്. മരിച്ചവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക