ഇപ്പോള്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങളില്‍ പകുതിയിലധികവും
യുവകുടുംബങ്ങളും യുവാക്കളും കുട്ടികളും ബാലികാബാലന്മാരുമാണ്. ഇടവകയുടെ
ഭാവിവാഗ്ദാനങ്ങളായ ഇവരെ ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയിലേക്ക്
കൊണ്ടുവരുക എന്നതാണ് കൗണ്‍സിലിന്റെ ലക്ഷ്യം.
ഈ ലക്ഷ്യം കൈവരിക്കുന്നതിനോടനുബന്ധിച്ചുള്ള പ്രോഗ്രാമുകളെക്കുറിച്ച്
യുവജനപ്രതിനിധികളായ ജോ കാണിക്കുന്നേല്, എബിന് കുര്യാക്കോസ്, ഓസ്റ്റിന്‍
ളകയില്, ജിബു ജോസഫ്, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്
പാലക്കാപറമ്പില്‍, അസിസ്റ്റന്റ് വികാരി റവ. ഡോ. ജെയിംസ് ജോസഫ് എന്നിവര്‍
മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ സന്ദര്‍ശിച്ച് വിശദ ചര്‍ച്ചകള്‍
നടത്തി.