ആരാധകരെ അമ്പരപ്പിക്കാന്‍ മോഹന്‍ലാലിന്റെ പുതിയ മാസ് ചിത്രം എത്തുകയാണ്. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ ജോഷിയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച തിരക്കഥാകൃത്താപുലിമുരുകന്റെണ് ഉദയ് കൃഷ്ണ. വയനാടന്‍ തമ്പാന് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ചിത്രത്തിന്റെ പോസ്റ്ററുകളും ചില വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ലൈലാ ഓ ലൈല, ലോക്പാല്‍ എന്നി ചിത്രങ്ങളിലാണ് അവസാനമായി ജോഷിയും മോഹന്‍ലാലും ഒന്നിച്ചത്. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫിസില്‍ ചലനം സൃഷ്ടിച്ചില്ല. ബി. ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ലാല്‍ ഇപ്പോള്‍.