Image

ലോകപ്രശസ്തമായ ഒരു തട്ടിക്കൊണ്ടു പോകല്‍ സിനിമയാകുന്നു ; ഓള്‍ ദ മണി ഇന്‍ ദ വേള്‍ഡ്

Published on 15 April, 2017
ലോകപ്രശസ്തമായ ഒരു തട്ടിക്കൊണ്ടു പോകല്‍ സിനിമയാകുന്നു ; ഓള്‍ ദ മണി ഇന്‍ ദ വേള്‍ഡ്

റിഡ്‌ലി സ്‌കോട്ടിന്റെ പുതിയ ചിത്രം ഓള്‍ ദ മണി ഇന്‍ ദ വേള്‍ഡ് എന്ന പുതിയ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. 1973ല്‍ ലോകത്തെ ഞെട്ടിച്ച ഒരു തട്ടിക്കൊണ്ടു പോകലാണ് ചിത്രത്തിന്റെ പ്രമേയം. ഇറ്റലിയിലെ എണ്ണ വ്യവസായിയും ശത കോടീശ്വരനുമായ ജെ പോള്‍ ഗെറ്റിയുടെ കൊച്ചു മകന്‍ പോള്‍ ഗെറ്റി മൂന്നാമനെ ഒരു അഞ്ജാത സംഘം തട്ടിക്കൊണ്ടു പോയി. പോളിനെ വിട്ടു കിട്ടണമെങ്കില്‍ 17മില്ല്യണ്‍ ഡോളര്‍ മോചനദ്രവ്യം നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ തുക കുടുംബാംഗങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ പോള്‍ അതിന് കൂട്ടാക്കിയില്ല.

അവസാനം തട്ടിക്കൊണ്ടു പോയവര്‍ പോളിന്റെ മുടിയും വലതു ചെവിയും ബന്ധുക്കള്‍ക്കയച്ചു കൊടുത്തു. അതോടെ കാര്യങ്ങള്‍ വളരെ വേഗത്തിലായി എങ്കിലും പിന്നീട് ആറുമാസങ്ങള്‍ക്ക് ശേഷമാണ് പോള്‍ മോചിതനായത്. ഡേവിഡ് സ്‌കാര്‍പ്പയാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. കെവിന്‍ സ്‌പേസി ജെ പോള്‍ ഗെറ്റിയായി വേഷമിടുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇറ്റലിയില്‍ ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക